---
title: " #rescued | നാദാപുരത്ത് തെങ്ങിൽ കുടുങ്ങിയ തൊഴിലാളിക്ക് ഫയർ റെസ്ക്യു ഓഫീസർ രക്ഷകനായി"
english_title: "#firerescue #officer #rescued #laborer #trapped #coconuttree #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180445/firerescue-officer-rescued-laborer-trapped-coconuttree-nadapuram"
published_at: "2024-01-29T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b77b877d596_rescue.jpg"
keywords: []
---

#  #rescued | നാദാപുരത്ത് തെങ്ങിൽ കുടുങ്ങിയ തൊഴിലാളിക്ക് ഫയർ റെസ്ക്യു ഓഫീസർ രക്ഷകനായി

> **Lead Summary:** **നാദാപുരം : [**കൈവേലി അരയാക്കൂൽ തെങ്ങിൻ്റെ മണ്ടയിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർ റെസ്ക്യൂ സാഹസികമായി ഓഫീസർ രക്ഷപ്പെടുത്തി. കിഴക്കയിൽ ലീലയുടെ വീട്ടിലെ തെങ്ങിന്റെ മണ്ടയിൽ അവശനായി കുടുങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളിയായ വാസു. ഉടൻ നാട്ടുകാർ നാദാപുരം അഗ്നി രക്ഷ സേനയെ വിവരമറിയിക്കുകയും.

## Article Content

**നാദാപുരം : [**കൈവേലി അരയാക്കൂൽ തെങ്ങിൻ്റെ മണ്ടയിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർ റെസ്ക്യൂ സാഹസികമായി ഓഫീസർ രക്ഷപ്പെടുത്തി. കിഴക്കയിൽ ലീലയുടെ വീട്ടിലെ തെങ്ങിന്റെ മണ്ടയിൽ അവശനായി കുടുങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളിയായ വാസു. ഉടൻ നാട്ടുകാർ നാദാപുരം അഗ്നി രക്ഷ സേനയെ വിവരമറിയിക്കുകയും.

സ്ഥലത്ത് എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി കെ ഷൈജേഷ് 20 മീറ്ററോളം ഉയരമുള്ള തെങ്ങിൻ്റെ മുകളിൽ കയറി. നെറ്റ് ഉപയോഗിച്ച് വാസുവിനെ തെങ്ങിൻ്റെ മണ്ടയിൽ നിന്നും താഴെ ഇറക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ സാഹസികമായ രക്ഷാപ്രവർത്തനത്തെ നാട്ടുകാർ പ്രശംസിച്ചു. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസർ ബി ജയപ്രകാശ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180445/firerescue-officer-rescued-laborer-trapped-coconuttree-nadapuram)