---
title: "#KMuralidharanM.P | സിൽവർ ജൂബിലിക്ക് തുടക്കം; മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം -കെ. മുരളീധരൻ എം.പി"
english_title: "#Beginning #Silver #Jubilee #Secular #values ​​#should #preserved #K.MuralidharanM.P"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180778/beginning-silver-jubilee-secular-values-should-preserved-kmuralidharanmp"
published_at: "2024-01-30T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b905fa87b71_murali.jpg"
keywords: []
---

# #KMuralidharanM.P | സിൽവർ ജൂബിലിക്ക് തുടക്കം; മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം -കെ. മുരളീധരൻ എം.പി

> **Lead Summary:** **നാദാപുരം : [**[ ]വർത്തമാനകാല ഇന്ത്യയിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പുതുതലമുറ ജാഗ്രത കാണിക്കണമെന്ന് കെ. മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. നാദാപുരം ടി. ഐ. എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം : [**[ ]വർത്തമാനകാല ഇന്ത്യയിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പുതുതലമുറ ജാഗ്രത കാണിക്കണമെന്ന് കെ. മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. നാദാപുരം ടി. ഐ. എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതങ്ങളെയും പ്രാധാന്യത്തോടെ കാണുകയും, ഒരു മതത്തോടും പ്രത്യേക മമത കാണിക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. ഇതിൽ നിന്നും വ്യതിചലിക്കുന്ന സമീപനമാണ് വർത്തമാനകാല ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഭരണാധികാരികൾ തന്നെ ഇതിന് നേതൃത്വം കൊടുക്കുന്നുവെന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി പ്രമുഖ പരിശീലകനും,

നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് എംഡി യും, ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ റാശിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തി. ടി.ഐ.എം. കമ്മിറ്റി പ്രസിഡണ്ട് നരിക്കോൾ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

മാനേജർ മുഹമ്മദ് ബംഗ്ലത്ത്, സെക്രട്ടറി വി. സി ഇഖ്ബാൽ, പി.ടി.എ പ്രസിഡണ്ട് ടി. കെ. റഫീഖ്, ഹെഡ്മാസ്റ്റർ ഇ. സിദ്ദീഖ്, ടി.ഐ. എം ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. നദീർ ചാത്തോത്ത്, ഫൈസൽ കോമത്ത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. കെ. അബ്ദുൽ ഗഫൂർ സ്വാഗതവും എൻ. ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് റാസയും ബീഗവും നയിച്ച ഗസൽ പരിപാടിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180778/beginning-silver-jubilee-secular-values-should-preserved-kmuralidharanmp)