---
title: "#GandhiSmrithi | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു"
english_title: "#Kerala #Shastra #Sahitya #Parishad #organized #GandhiSmrithi #evening"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/180953/kerala-shastra-sahitya-parishad-organized-gandhismrithi-evening"
published_at: "2024-01-31T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba0755f275c_gandhi.jpg"
keywords: []
---

# #GandhiSmrithi | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു. കല്ലാച്ചിയിൽ നടന്ന പരിപാടി പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു. കല്ലാച്ചിയിൽ നടന്ന പരിപാടി പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി. രമേശ് കുമാർ ഉദ്ഘാടനം ചെയ്തു.

മേഖലാ ഗ്രാമശാസ്ത്ര ജാഥയിൽ ക്യാപ്റ്റൻമാരായിരുന്ന സി.എച്ച്. ബാലകൃഷ്ണൻ, അഡ്വ. കെ.എം.രഘുനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വി.കെ. ചന്ദ്രൻ, എം. പ്രീത, സി.എച്ച്.ബാലകൃഷ്ണൻ, അഡ്വ.കെ.എം.രഘുനാഥ് എന്നിവർ സംസാരിച്ചു. ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചോദ്യം എന്ന നാടകം അവതരിപ്പിച്ചു.

മേഖലാ പ്രസിഡണ്ട് രാജൻ കുനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ സെക്രട്ടറി കെ. ശശിധരൻ സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/180953/kerala-shastra-sahitya-parishad-organized-gandhismrithi-evening)