---
title: "#annualgathering | മുടവന്തേരിയിൽ സ്വലാത്ത് വാർഷിക സമ്മേളനം ഞായറാഴ്ച ആരംഭിക്കും"
english_title: "#annual #Salat #gathering #begin #Sunday #Mudavanteri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181371/annual-salat-gathering-begin-sunday-mudavanteri"
published_at: "2024-02-01T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbbed329c00_annual_2.jpg"
keywords: []
---

# #annualgathering | മുടവന്തേരിയിൽ സ്വലാത്ത് വാർഷിക സമ്മേളനം ഞായറാഴ്ച ആരംഭിക്കും

> **Lead Summary:** **നാദാപുരം:[ **മുടവന്തേരി ജംഇയ്യത്തു ഖിദ്മത്തിൽ ഇസ്ലാം സംഘടിപ്പിക്കുന്ന സ്വലാത്ത് വാർഷിക സമ്മേളനം ഞായറാഴ്ച ആരംഭിക്കും. അഞ്ചു ദിവസം നീളുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായ തായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4ന് രാത്രി 8 മണിക്ക് കൊണ്ടോട്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ നഗറിൽ നടക്കുന്ന മത വിജ്ഞാനവേദി സഈദ് ഗസ്സാലി ഉദ്ഘാടനം ചെയ്യും. ആശിഖ് ദാരിമി ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും.

## Article Content

**നാദാപുരം:[ **മുടവന്തേരി ജംഇയ്യത്തു ഖിദ്മത്തിൽ ഇസ്ലാം സംഘടിപ്പിക്കുന്ന സ്വലാത്ത് വാർഷിക സമ്മേളനം ഞായറാഴ്ച ആരംഭിക്കും. അഞ്ചു ദിവസം നീളുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായ തായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4ന് രാത്രി 8 മണിക്ക് കൊണ്ടോട്ടി അബ്ദുറഹ്മാൻ മുസ്‌ലിയാർ നഗറിൽ നടക്കുന്ന മത വിജ്ഞാനവേദി സഈദ് ഗസ്സാലി ഉദ്ഘാടനം ചെയ്യും. ആശിഖ് ദാരിമി ആലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും.

രണ്ടാം ദിവസമായ 5 ന് തിങ്കളാഴ്ച രാത്രി 8 മണിക്ക് കേരളത്തിലെ യുവ പണ്ഡിതനും വാഗ്മിയുമായ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. മൂന്നാം ദിവസമായ ചൊവ്വാഴ്ച രാത്രി സയ്യിദ് മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനി പള്ളിക്കൽ പ്രഭാഷണം നടത്തും. നാലാം ദിവസമായ 7ന് ബുധനാഴ്ച രാത്രി പ്രഗൽഭ വാഗ്മിയും പണ്ഡിതനുമായ നൗഷാദ് ബാഖവി ചിറയിൻ കീഴ് പ്രഭാഷണം നടത്തും. 8ന് വ്യാഴാഴ്ച വി.സി കെ തങ്ങൾ മുടവന്തേരിയുടെ പ്രാർത്ഥനയോടെ തുടങ്ങുന്ന സമാപന സമ്മേളനം അബ്ദുൽ ഗഫൂർ അസ്ഹരി ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നൽകും. മുനീർ സഖാഫി ഓർക്കാട്ടേരി, അബ്ദുൽ ഹമീദ് ദാരിമി ചെക്യാട്, ഹാഫിള് മുഹമ്മദ് അലി ദാരിമി, ഇബ്രാഹിം ദാരിമി, പ്രൊഫ. പി മമ്മു, അഹമ്മദ് പുന്നക്കൽ എന്നിവർ സംസാരിക്കും. പരിപാടിയുടെ ഇന്ന് (വെള്ളി) ജുമുഅക്ക് പ്രസിദ്ധമായ എണവള്ളൂർ ഫീ സബീൽ മഖം സിയാറത്ത് നടക്കും. മഹല്ല് ഖാസി സി എച്ച് സയീദ് മുസ്ലിയാർ നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ ഹാഫിസ് മുഹമ്മദലി ദാരിമി, അസീസ് മുടവന്തേരി, പി.വി. കുഞ്ഞ ബ്ദുല്ല, പി.കെ.അഹ്മദ്, കെ.അബ്ദുൽ ഹമീദ് ഹാജി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181371/annual-salat-gathering-begin-sunday-mudavanteri)