---
title: "#Thira | ചിയ്യൂർ ചെറുവലത്ത് ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി  6 ന് ആരംഭിക്കും"
english_title: "#Thira #Maholtsavam #Chiyyur #Cheruvalath #Temple #begin #February6"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181385/thira-maholtsavam-chiyyur-cheruvalath-temple-begin-february6"
published_at: "2024-02-01T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bbcc5e7bcc7_thira.jpg"
keywords: []
---

# #Thira | ചിയ്യൂർ ചെറുവലത്ത് ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി  6 ന് ആരംഭിക്കും

> **Lead Summary:** **നാദാപുരം:[ **കല്ലാച്ചി ചിയ്യൂർ ചെറുവലത്ത് ക്ഷേത്രത്തിലെ തിറ മഹോത്സവവും അനുബന്ധ ചടങ്ങുകളും ഫെബ്രുവരി 6 മുതൽ 9 വരെ നടക്കും. ഫെബ്രുവരി 6 ന് വൈകുന്നേരം 5 മണിക്ക് വിശേഷാൽ പൂജകൾ, ഭഗവതി സേവ, 6 മണിക്ക് സാംസ്കാരിക സദസ് ഉദ്ഘാടനം അഖില മര്യാട്ട്, പ്രഭാഷണം: വി. കെ. സുരേഷ് ബാബു (ചിറ്റാരിപറമ്പ്). തുടർന്ന് നൃത്ത വിസ്മയം 2024, കലാപരിപാടികൾ.

## Article Content

**നാദാപുരം:[ **കല്ലാച്ചി ചിയ്യൂർ ചെറുവലത്ത് ക്ഷേത്രത്തിലെ തിറ മഹോത്സവവും അനുബന്ധ ചടങ്ങുകളും ഫെബ്രുവരി 6 മുതൽ 9 വരെ നടക്കും. ഫെബ്രുവരി 6 ന് വൈകുന്നേരം 5 മണിക്ക് വിശേഷാൽ പൂജകൾ, ഭഗവതി സേവ, 6 മണിക്ക് സാംസ്കാരിക സദസ് ഉദ്ഘാടനം അഖില മര്യാട്ട്, പ്രഭാഷണം: വി. കെ. സുരേഷ് ബാബു (ചിറ്റാരിപറമ്പ്). തുടർന്ന് നൃത്ത വിസ്മയം 2024, കലാപരിപാടികൾ.

ഫെബ്രുവരി ഏഴിന് രാവിലെ വിശേഷാൽ പൂജകൾ. വൈകുന്നേരം 6 മണിക്ക് കൊടിയേറ്റം. 7 മണിക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം. 9.30 മണി മുതൽ നാട്ടുമൊഴി നാടൻ പാട്ടു മേള. ഫെബ്രുവരി 8 ന് രാവിലെ മുതൽ ക്ഷേത്രത്തിലേക്കുള്ള വിവിധ വരവുകൾ. വൈകുന്നേരം 6 മണി മുതൽ വിവിധ വെള്ളാട്ടങ്ങൾ. രാത്രി 11 മണിക്ക് ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്. ഫെബ്രുവരി 9ന് വിവിധ തിറകൾ, കൂടിയാട്ടം എന്നിവ നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181385/thira-maholtsavam-chiyyur-cheruvalath-temple-begin-february6)