---
title: "#TCgopalanmaster | ടി.സി സ്മരണ: നാദാപുരത്തെ പോരാളികൾ ഒത്തുചേർന്നു"
english_title: "#TC Smrana #Fighters #Nadapuram #come #together"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181414/tc-smrana-fighters-nadapuram-come-together"
published_at: "2024-02-02T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bc5354794db_tc_4.jpg"
keywords: []
---

# #TCgopalanmaster | ടി.സി സ്മരണ: നാദാപുരത്തെ പോരാളികൾ ഒത്തുചേർന്നു

> **Lead Summary:** **നാദാപുരം:[ **മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകത്തൊഴിലാളികളെ അവകാശബോധത്തിൻ്റെ പടച്ചട്ടയണിയിക്കാൻ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകിയ ടി.സി ഗോപാലൻ മാസ്റ്ററുടെ പതിനൊന്നാം വാർഷിക വേർപാട് ദിനം സിപിഐഎം നേതൃത്വത്തിൽ വിപുലമായി ആചരിക്കുന്നു.

## Article Content

**നാദാപുരം:[ **മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകത്തൊഴിലാളികളെ അവകാശബോധത്തിൻ്റെ പടച്ചട്ടയണിയിക്കാൻ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകിയ ടി.സി ഗോപാലൻ മാസ്റ്ററുടെ പതിനൊന്നാം വാർഷിക വേർപാട് ദിനം സിപിഐഎം നേതൃത്വത്തിൽ വിപുലമായി ആചരിക്കുന്നു.

വെള്ളിയാഴ്ച്ച പുലർച്ച നാദാപുരം മേഖലയിൽ പ്രഭാതഭേരി നടത്തി തുടർന്ന് പയന്തോങ്ങിലെ വിട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.അനുസ്മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി പി ചാത്തു , ലോക്കൽ സെക്രട്ടറി കെ.പി കുമാരൻ എ.മോഹൻദാസ്, വി.കുമാരൻ, കെ.ശ്യാമള ടീച്ചർ, കെ.കെ ദിനേശൻ എന്നിവർ സംസാരിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഇന്ന് വൈകിട്ട് കല്ലാച്ചിയിൽ പ്രകടനവും അനുമരണ പൊതുയോഗവും നടക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181414/tc-smrana-fighters-nadapuram-come-together)