---
title: "#volleyball | തൂണേരിയിൽ വനിതാ വോളി ബോൾ പരിശീലനം സജീവമാക്കും"
english_title: "#Women's #volleyball #training #activated #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181653/womens-volleyball-training-activated-thooneri"
published_at: "2024-02-02T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bcf8ad1a9c1_volley_1.jpg"
keywords: []
---

# #volleyball | തൂണേരിയിൽ വനിതാ വോളി ബോൾ പരിശീലനം സജീവമാക്കും

> **Lead Summary:** **നാദാപുരം : [ **വനിതകൾക്ക് വേണ്ടിയുള്ള വോളി ബോൾ പരിശീലനം തൂണേരി പഞ്ചായത്തിൽ സജീവമാക്കും. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇതിന് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.ഇതിൻ്റെ ഭാഗമായി കോച്ചിംഗ് സെൻ്റർ പഞ്ചായത്ത് പ്രസിഡൻ്റ് സുധാ സത്യൻ സന്ദർശിച്ചു. നിലവിൽ നാല്പതു കുട്ടികൾക്കാണ് പരിശീലനം നൽകി വരുന്നത്.മികച്ച താരങ്ങളെ ഇതിലൂടെ ലഭിക്കും എന്ന് കോച്ച് മുനീർ പറഞ്ഞു ആവശ്യമായ ഉപകരണങ്ങൾ പഞ്ചായത്ത് നൽകും.

## Article Content

**നാദാപുരം : [ **വനിതകൾക്ക് വേണ്ടിയുള്ള വോളി ബോൾ പരിശീലനം തൂണേരി പഞ്ചായത്തിൽ സജീവമാക്കും. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇതിന് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നു.ഇതിൻ്റെ ഭാഗമായി കോച്ചിംഗ് സെൻ്റർ പഞ്ചായത്ത് പ്രസിഡൻ്റ് സുധാ സത്യൻ സന്ദർശിച്ചു. നിലവിൽ നാല്പതു കുട്ടികൾക്കാണ് പരിശീലനം നൽകി വരുന്നത്.മികച്ച താരങ്ങളെ ഇതിലൂടെ ലഭിക്കും എന്ന് കോച്ച് മുനീർ പറഞ്ഞു ആവശ്യമായ ഉപകരണങ്ങൾ പഞ്ചായത്ത് നൽകും.

പ്രസിഡൻ്റ് പദവിയിൽ വന്ന ഉടനെ പരിശീലന കേന്ദ്രത്തിൽ വന്ന പ്രസിഡൻ്റിന് ആവേശകരമായ സ്വീകരണമാണ് താരങ്ങളിൽ നിന്നും ഉണ്ടായത്. കായിക പ്രതിഭൾക്ക് എല്ലാ പ്രോത്സാഹനവും നൽകും എന്ന് പ്രസിഡൻ്റ് പറഞ്ഞു. യുഡിഎഫ് ചെയർമാൻ സി ഹമീദ് മാസ്റ്റർ,അമ്മത് നടക്കെൻ്റവിട, കെ.എം അബൂബക്കർ,അശോകൻ തൂണേരി, സമീർ കെ.എം , എ.കെ.ടി കുഞ്ഞമ്മദ്, കെ.യു ലത്തീഫ്, കെ.യു സാലിഹ്, സി.കെ അബ്ദുല്ല,ഉസ്മാൻ കെ, മൊയ്തു കെ. സലാം തൂണേരി, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181653/womens-volleyball-training-activated-thooneri)