---
title: "#Thira  | ചെക്കോറ്റ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറ്റം"
english_title: "#Flag #hoisting #Chekota #Bhagavathy #Temple #Thira #Mahotsavam #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181947/flag-hoisting-chekota-bhagavathy-temple-thira-mahotsavam-tomorrow"
published_at: "2024-02-03T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be4baf06beb_thira.jpg"
keywords: []
---

# #Thira  | ചെക്കോറ്റ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ കൊടിയേറ്റം

> **Lead Summary:** **വളയം: [ ** ഉത്തര മലബാറിലെ ദേവീ ക്ഷേത്രങ്ങളിൽ പ്രഥമഗണനീയ സ്ഥാനമലങ്കരിക്കുന്ന വളയം ചെക്കോറ്റ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ തുടക്കം. ഞായറാഴ്ച രാവിലെ മാനേജിംഗ് ട്രസ്റ്റിയും മുഖ്യ ഊരാളനുമായ ചെക്കോറ്റ കണ്ണൻ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ നാദാപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗണപതിഹോമം, വിവിധ ക്ഷേത്രപൂജകൾ, കൂട്ടപ്രാർത്ഥന,കലവറ നിറയ്ക്കൽ,രചനോത്സവം തുടങ്ങിയവ നടക്കും.

## Article Content

**വളയം: [ ** ഉത്തര മലബാറിലെ ദേവീ ക്ഷേത്രങ്ങളിൽ പ്രഥമഗണനീയ സ്ഥാനമലങ്കരിക്കുന്ന വളയം ചെക്കോറ്റ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ തുടക്കം. ഞായറാഴ്ച രാവിലെ മാനേജിംഗ് ട്രസ്റ്റിയും മുഖ്യ ഊരാളനുമായ ചെക്കോറ്റ കണ്ണൻ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ നാദാപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗണപതിഹോമം, വിവിധ ക്ഷേത്രപൂജകൾ, കൂട്ടപ്രാർത്ഥന,കലവറ നിറയ്ക്കൽ,രചനോത്സവം തുടങ്ങിയവ നടക്കും.

ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ 3 മണി വരെ ആസ്റ്റർ മിംസ് കോഴിക്കോടും വളയം  ക്ഷേത്ര കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 5 മുതൽ 10 വരെ വിവിധ പൂജകൾ, അന്നദാനം, കാലാപരിപാടികൾ എന്നിവ നടക്കും. ഫെബ്രുവരി 11 ഞായറാഴ്ച്ച ക്ഷേത്രപൂജകൾ,ഉത്സവസദ്യ,അരിചാർത്തൽ (കഴകം തുറക്കൽ ),മുത്തപ്പനെ മലയിറക്കൽ, വെള്ളാട്ടുകൾ, മുത്തപ്പൻ കലശം വരവ് എന്നിവ ഉണ്ടായിരിക്കും.

ഫെബ്രുവരി 12 തിങ്കളാഴ്ച്ച ഉച്ചക്കലശം,താലപ്പൊലി എഴുന്നള്ളത്ത്, ഇളനീർദേശവരവുകൾ,തിരുവായുധം വരവ്, എഴുന്നള്ളത്ത് തിരിച്ചെത്തൽ, വിവിധ വെളളാട്ടുകൾ, പന്തം തെളിയിക്കൽ, കരിമരുന്ന് പ്രയോഗം, പൂക്കലശം വരവ് , നീരാട്ട് എഴുന്നള്ളത്ത് എന്നിവ നടക്കും. ഫെബ്രുവരി13 ചൊവ്വാഴ്ച്ച,തിരുവമൃത് കൊടുക്കൽ, അന്നദാനം,ഗുളികൻ, കുട്ടിച്ചാത്തൻ,  കാരണവർ, പേനപ്പോതി ഭഗവതി, വസൂരിമാല തമ്പുരാട്ടി, എന്നീ തിറകൾ നടക്കും.

മൂർത്തികളുടെ കൂടികാഴ്‌ച, കൂടിയാട്ടം, നേർച്ചകളും കാഴ്‌ചകളും സ്വീകരിക്കൽ, മാമൂൽതാലപ്പൊലി, ഗുരുസി തർപ്പണം, എന്നിവയോടെ ഉത്സവത്ത് സമാപനമാകും. വാർത്താ സമ്മേളനത്തിൽ യു.കെ.കുമാരൻ, സജീവൻ ചെക്കോറ്റ, എം.കെ.അശോകൻ, ചെക്കോറ്റ കണ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181947/flag-hoisting-chekota-bhagavathy-temple-thira-mahotsavam-tomorrow)