---
title: "#PraveenKumar | ബംഗാളിലെ സിപിഎമ്മിനെ പിണറായി മാതൃകയാക്കണം - അഡ്വ. പ്രവീൺകുമാർ"
english_title: "#Pinarayi #should #model #CPM #Bengal  #Adv #PraveenKumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181949/pinarayi-should-model-cpm-bengal-adv-praveenkumar"
published_at: "2024-02-03T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be4e7d9d354_praveen.jpg"
keywords: []
---

# #PraveenKumar | ബംഗാളിലെ സിപിഎമ്മിനെ പിണറായി മാതൃകയാക്കണം - അഡ്വ. പ്രവീൺകുമാർ

> **Lead Summary:** **നാദാപുരം: [**മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനു വേണ്ടി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ യാത്രയിൽ പങ്കാളികളായ ബംഗാളിലെ സിപിഎം നേതൃത്വത്തിനെ കേരളത്തിലെ സിപിഎം മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ അഭിപ്രായപ്പെട്ടു. വർഗീയ ഫാസിസ്റ്റുകളിൽ നിന്ന് രാജ്യം അതീവ ഗുരുതരമായ ഭീഷണി നേരിടുമ്പോൾ ചങ്കൂറ്റത്തോടെ തെരുവിലിറങ്ങി ഫാസിസ്റ്റുകളെ വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാദ പിന്തുടരാൻ മുഴുവൻ ജനാധിപത്യ ശക്തികളും മുന്നോട്ടേക്ക് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [**മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനു വേണ്ടി രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ യാത്രയിൽ പങ്കാളികളായ ബംഗാളിലെ സിപിഎം നേതൃത്വത്തിനെ കേരളത്തിലെ സിപിഎം മാതൃകയാക്കണമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ കെ പ്രവീൺകുമാർ അഭിപ്രായപ്പെട്ടു. വർഗീയ ഫാസിസ്റ്റുകളിൽ നിന്ന് രാജ്യം അതീവ ഗുരുതരമായ ഭീഷണി നേരിടുമ്പോൾ ചങ്കൂറ്റത്തോടെ തെരുവിലിറങ്ങി ഫാസിസ്റ്റുകളെ വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിയുടെ പാദ പിന്തുടരാൻ മുഴുവൻ ജനാധിപത്യ ശക്തികളും മുന്നോട്ടേക്ക് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി പിന്തിരിപ്പൻ നിലപാടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു. നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികല്ലാച്ചിയിൽ പുതുക്കിപ്പണിത ഉമ്മൻചാണ്ടി സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് വി വി റിനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ആവോലം രാധാകൃഷ്ണൻ, അഡ്വ.പ്രമോദ് കക്കട്ടിൽ,മോഹനൻ പാറക്കടവ്, അഡ്വ.കെ.എം രഘുനാഥ്, വി കെ ബാലാമണി,പി കെ ദാമു മാസ്റ്റർ, വാസു എരഞ്ഞിക്കൽ, ഇ വി ലീജൻ, രവീഷ് വളയം വത്സലകുമാരി ടീച്ചർ,പി.പി മൊയ്തു, കെ ടി കെ അശോകൻ,റിജേഷ് നരിക്കാട്ടേരി,കെ പ്രേമൻ മാസ്റ്റർ, ഷാഹിന കുന്നത്ത്, സി കെ കുഞ്ഞാലി, വിജേഷ് മലോക്കണ്ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181949/pinarayi-should-model-cpm-bengal-adv-praveenkumar)