പാറക്കടവ് : (nadapuramnews.com) എസ് ഐ എച്ച് എസ് ഉമ്മത്തൂരിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദദിന ശില്പശാല സംഘടിപ്പിച്ചു ക്രിയാത്മക കൗമാരം കരുതും കരുത്തലും വിഷയത്തോട് അനുബന്ധിച്ച് കൗമാരപ്രായത്തിൽ കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക ശാരീരിക മാറ്റങ്ങൾ സ്വീകരിക്കാൻ എങ്ങനെ ഒരുങ്ങണമെന്നും പരീക്ഷാക്കാലമായതുകൊണ്ട് പരീക്ഷയെ എങ്ങനെ പിരിമുറുക്കം ഇല്ലാതെ നേരിടണമെന്നും ഉൾക്കൊള്ളിച്ചതായിരുന്നു.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66a35f785e4a6_rivershorebox advt26-7-24.jpg)
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/66a37276d03ee_asha orkkatteri.jpg)
ക്ലാസ് സീനിയർ സിജി ട്രെയിനർ നൗഷാദ് കുറ്റ്യാടി, സാഫിറ ടി എ എന്നിവ്ർ ക്ലാസിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ വാർഡ് മെമ്പറും സീനിയർ അസിസ്റ്റന്റുമായ ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .കെ രഞ്ജിനി, പി കെ ഷമീമ, കെ വി നൗഫൽ ആശംസകൾ അറിയിച്ചു നോഡൽ ഓഫീസർ കെ സി അഷ്റഫ് സ്വാഗതവും പി സഫീറ നന്ദിയും അറിയിച്ചു.
#Creative #Adolescence #one-day #workshop #led #by #Teens #Club #Ummthur