---
title: "#Congratulatorymeeting |  പൊലീസ് ഇൻസ്പെക്ടർ ആസാദിന് സഹപാഠികളുടെ സ്നേഹാദരം"
english_title: "#Police #Inspector #Azad #loved #classmates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/181979/police-inspector-azad-loved-classmates"
published_at: "2024-02-03T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be665f441d1_meeting.jpg"
keywords: []
---

# #Congratulatorymeeting |  പൊലീസ് ഇൻസ്പെക്ടർ ആസാദിന് സഹപാഠികളുടെ സ്നേഹാദരം

> **Lead Summary:** **നാദാപുരം:[ **ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച ഹോസ് ദുർഗ് പൊലീസ് ഇൻസ്പെക്ടർ വാണിമേലിലെ എം പി ആസാദിന് സഹപാഠികളുടെ ആദരം. വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1990 എസ് എസ് എൽ സി ബാച്ചാണ് അനുമോദന സംഗമം സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം:[ **ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച ഹോസ് ദുർഗ് പൊലീസ് ഇൻസ്പെക്ടർ വാണിമേലിലെ എം പി ആസാദിന് സഹപാഠികളുടെ ആദരം. വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1990 എസ് എസ് എൽ സി ബാച്ചാണ് അനുമോദന സംഗമം സംഘടിപ്പിച്ചത്.

നാദാപുരം ഡീ പരീസ് ഹാളിൽ നടന്ന അനുമോദന സംഗമത്തിൽ നാദാപുരം ഡി വൈ എസ് പി വി വി ലതീഷ് ഉപഹാരം നൽകി.

ചടങ്ങിൽ പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ്, യു കെ അഷ്‌റഫ്‌, എം സുഗുണൻ, രവീന്ദ്രൻ പരപ്പുപാറ, റിയാസ് കനവത്ത്, കെ എം മുഹമ്മദലി, കെ സി മഹേഷ്‌, എ കെ നുസൈബ, പി പി സലീം എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/181979/police-inspector-azad-loved-classmates)