---
title: "#Punnakkal | ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് സർക്കാർ തിരുത്തണം : പുന്നക്കൽ"
english_title: "#government #should #correct #its #position #denying #rights #differently #abled #Punnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182056/government-should-correct-its-position-denying-rights-differently-abled-punnakkal"
published_at: "2024-02-04T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf6e3366932_membership_.jpg"
keywords: []
---

# #Punnakkal | ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് സർക്കാർ തിരുത്തണം : പുന്നക്കൽ

> **Lead Summary:** **നാദാപുരം : [ **ആറു മാസമായി ഭിന്നശേഷിക്കാർക്ക് പെൻഷൻ നൽകാതെ അവരോട് കാണിക്കുന്ന നീതി നിഷേധം സർക്കാർ തിരുത്തണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു .

## Article Content

**നാദാപുരം : [ **ആറു മാസമായി ഭിന്നശേഷിക്കാർക്ക് പെൻഷൻ നൽകാതെ അവരോട് കാണിക്കുന്ന നീതി നിഷേധം സർക്കാർ തിരുത്തണമെന്ന് യു ഡി എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പറഞ്ഞു .

ഡിഫറെന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് ചെക്യാട് പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മഹമൂദ് ചെക്യാട് അധ്യക്ഷത വഹിച്ചു . പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സെസ്സ് ഏർപ്പെടുത്തിയത് ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെ പെൻഷൻ നൽകാനാണെന്നു പറഞ്ഞ പിണറായി സർക്കാർ സ്വയം ദൂർത്തടിക്കുക എന്നല്ലാതെ അവശ വിഭാഗങ്ങളോട് യാതൊരു കാരുണ്യവും കാണിക്കാത്ത സമീപനം തുടരുകയാണ്.

ഡി എ പി എൽ ജില്ലാ പ്രസിഡന്റ് സി കെ നാസർ മുഖ്യ പ്രഭാഷണം നടത്തി . പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് കുറുവയിൽ ,ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ , മജീദ് വാണിമേൽ , റഫീഖ് പാറക്കടവ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182056/government-should-correct-its-position-denying-rights-differently-abled-punnakkal)