---
title: "#weddingday |  തണലിന് - തണലേകിയ വിവാഹ സുദിനം"
english_title: "#Thanal #weddingday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182062/thanal-weddingday"
published_at: "2024-02-04T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf745d14915_wedding.jpg"
keywords: []
---

# #weddingday |  തണലിന് - തണലേകിയ വിവാഹ സുദിനം

> **Lead Summary:** **നാദാപുരം: [**കുമ്മങ്കോട്ടെ മാച്ചേരി കുനിബഷീറിൻ്റെ രണ്ട് മക്കളുടെ വിവാഹ സുദിനത്തിൽ എടച്ചേരി തണൽ അന്തേവാസികൾക്കും വിഭവ സമൃദ്ധം. ഇന്നലെ വിവാഹ ദിവസം തൻ്റെ വീട്ടിൽ ഒരുക്കിയ വിഭവങ്ങൾ തണലിലെ അഗതികൾക്കും നൽകി ബഷീറും മക്കളും നാടിന് മാതൃക തീർത്തു.

## Article Content

**നാദാപുരം: [**കുമ്മങ്കോട്ടെ മാച്ചേരി കുനിബഷീറിൻ്റെ രണ്ട് മക്കളുടെ വിവാഹ സുദിനത്തിൽ എടച്ചേരി തണൽ അന്തേവാസികൾക്കും വിഭവ സമൃദ്ധം. ഇന്നലെ വിവാഹ ദിവസം തൻ്റെ വീട്ടിൽ ഒരുക്കിയ വിഭവങ്ങൾ തണലിലെ അഗതികൾക്കും നൽകി ബഷീറും മക്കളും നാടിന് മാതൃക തീർത്തു.

വിവാഹ പന്തലിൽ വെച്ച് തണൽ സാരഥി വി പി പോക്കറിന് ഫണ്ട് കൈമാറി.തണലിലെ മുന്നൂറോളം അന്തേവാസികൾക്ക് ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും നൽകാൻ സാധിക്കുന്നത് ഇത്തരം സുമനസ്സുകളുടെ പിന്തുണയും പ്രോത്സാഹനവുമാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182062/thanal-weddingday)