---
title: "#KTSreejesh | രാഷ്ട്ര സേവനം; കെ.ടി.ശ്രീജേഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി"
english_title: "#National #Service #KTSreejesh #welcomed #hometown"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182284/national-service-ktsreejesh-welcomed-hometown"
published_at: "2024-02-05T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0c34169542_sreejesh.jpg"
keywords: []
---

# #KTSreejesh | രാഷ്ട്ര സേവനം; കെ.ടി.ശ്രീജേഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി

> **Lead Summary:** **വളയം: [**ഇന്ത്യൻ എയർ ഫോഴ്സിൽ ഇരുപത് വർഷത്തെ സൈനിക സേവനം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ കെ.ടി.ശ്രീജേഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി.

## Article Content

**വളയം: [**ഇന്ത്യൻ എയർ ഫോഴ്സിൽ ഇരുപത് വർഷത്തെ സൈനിക സേവനം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ കെ.ടി.ശ്രീജേഷിന് ജന്മനാട്ടിൽ സ്വീകരണം നൽകി.

കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഞായാറാഴ്ച്ച വൈകിട്ട് വളയത്ത് വച്ച് സ്വീകരിച്ച ശേഷം കാർ, ബൈക്ക് റാലിയുടെ അകമ്പടിയോടെ  ജന്മനാടായ കല്ലുനിരയിലേക്ക് ആനയിച്ചു.

കല്ലു നിരയിൽ നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.സി. എച്ച്.രജനീഷ്, എ.പി.സുരേഷ്, പി.അമിത്ത്, എ.പി.സതീഷ്, പി.കെ. മനോജൻ, സി.എച്ച്. വരുൺ, ടി.കെ.അശ്വന്ത്, യു.കെ.രാഹുൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182284/national-service-ktsreejesh-welcomed-hometown)