---
title: " #commended | ഭിന്നശേഷി ഉദ്യോഗാർത്ഥിയെ അനുമോദിച്ചു"
english_title: "#differently #abled #candidate #commended"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182412/differently-abled-candidate-commended"
published_at: "2024-02-06T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1ce0e0b28a_different.jpg"
keywords: []
---

#  #commended | ഭിന്നശേഷി ഉദ്യോഗാർത്ഥിയെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം:[ **പാലക്കാട് ജില്ലയിലെ ഗവണ്മെന്റ് യു പി സ്‌കൂളിൽ അറബിക് അധ്യാപികയായി പി എസ്‌ സി നിയമനം ലഭിച്ച കുമ്മങ്കോട് സ്വദേശി ഭിന്നശേഷിക്കാരിയായ തയ്യുള്ളതിൽ നജ്മയെ പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു . ഡി എ പി എൽ ജില്ലാ പ്രസിഡന്റ് സി കെ നാസർ വാർഡ് കമ്മിറ്റിയുടെ ഉപഹാരം സമർപ്പിച്ചു .

## Article Content

**നാദാപുരം:[ **പാലക്കാട് ജില്ലയിലെ ഗവണ്മെന്റ് യു പി സ്‌കൂളിൽ അറബിക് അധ്യാപികയായി പി എസ്‌ സി നിയമനം ലഭിച്ച കുമ്മങ്കോട് സ്വദേശി ഭിന്നശേഷിക്കാരിയായ തയ്യുള്ളതിൽ നജ്മയെ പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു . ഡി എ പി എൽ ജില്ലാ പ്രസിഡന്റ് സി കെ നാസർ വാർഡ് കമ്മിറ്റിയുടെ ഉപഹാരം സമർപ്പിച്ചു .

ജീവിത സാഹചര്യങ്ങളോടും തന്റെ ശാരീരിക വൈകല്യത്തോടും മത്സരിച്ചു പഠിച്ച നജ്മ അറബിക് ബിരുദാനന്തര ബിരുദ ധാരിയാണ് .

ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ തയ്യിൽ അമ്മദ് ഹാജി, ഇ സി ഇബ്രാഹിം ഹാജി, ഖത്തർ കെഎംസിസി നിയോജക മണ്ഡലം പ്രസിഡന്റ്‌ സി കെ ഉബൈദ് ,വാർഡ് മെമ്പർ സുമയ്യ പാട്ടത്തിൽ, റംല പട്ടാണീന്റവിട , കുറ്റിയിൽ അമ്മദ്, പി കെ അന്ത്രു ഹാജി, തയ്യുള്ളതിൽ അമ്മദ് ഹാജി, സി കെ ഉനൈസ്, ടി ത്വയ്യിബ് , പി പി റഷീദ് സംബന്ധിച്ചു . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182412/differently-abled-candidate-commended)