---
title: "#selected | എം പി സൂപ്പി നാദാപുരം അർബൻ ബാങ്ക് ചെയർമാൻ"
english_title: "#MP #Soupy #Nadapuram #UrbanBank #Chairman"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182558/mp-soupy-nadapuram-urbanbank-chairman"
published_at: "2024-02-06T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c2505a04829_soopi.jpg"
keywords: []
---

# #selected | എം പി സൂപ്പി നാദാപുരം അർബൻ ബാങ്ക് ചെയർമാൻ

> **Lead Summary:** **നാദാപുരം:[ **യു ഡി എഫ് നിയന്ത്രണത്തിലുള്ള നാദാപുരം സഹകരണ അർബൻ ബാങ്കിന്റെ ചെയർമാനായി മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം പി സൂപ്പിയെ തെരഞ്ഞെടുത്തു.

## Article Content

**നാദാപുരം:[ **യു ഡി എഫ് നിയന്ത്രണത്തിലുള്ള നാദാപുരം സഹകരണ അർബൻ ബാങ്കിന്റെ ചെയർമാനായി മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം പി സൂപ്പിയെ തെരഞ്ഞെടുത്തു.

നിലവിലുള്ള ചെയർമാൻ മുസ്ലിംലീഗിന്റെ നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ബംഗളത്ത് പാർട്ടി തീരുമാനപ്രകാരം സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സൂപ്പിയെ ചെയർമാനായി തിരഞ്ഞെടുത്തത് നേരത്തെ നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാനായിരുന്നു സൂപ്പി.

തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ സൂപ്പി നരിക്കാട്ടേരി, അരയില്ലത്ത് രവി, ബംഗ്ലത്ത് മുഹമ്മദ്, വയലോളി അബ്ദുള്ള, കോടികണ്ടി മൊയ്തു, വി കെ മൂസ, ഫൗസിയ, ജനറൽ മാനേജർ അബ്ദുറഷീദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182558/mp-soupy-nadapuram-urbanbank-chairman)