---
title: "#SportsDay  |  ബാറ്റ്‌ൽ ബ്ലിറ്റ്സ് 2k24;  ടി.ഐ.എം ട്രെയിനിങ് കോളേജ് സ്പോർട്സ് ഡേ ശ്രദ്ധേയമായി"
english_title: "#Battle #Blitz #2k24 #TIM #Training #College #SportsDay #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182888/battle-blitz-2k24-tim-training-college-sportsday-remarkable"
published_at: "2024-02-08T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c465beb6359_tournament.jpg"
keywords: []
---

# #SportsDay  |  ബാറ്റ്‌ൽ ബ്ലിറ്റ്സ് 2k24;  ടി.ഐ.എം ട്രെയിനിങ് കോളേജ് സ്പോർട്സ് ഡേ ശ്രദ്ധേയമായി

> **Lead Summary:** > **നാദാപുരം :[ **ടി.ഐ.എം ട്രെയിനിങ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നാദാപുരം യു.സി ടറഫ്‌ ഗ്രൗണ്ടിൽ വെച്ച് നടത്തിയ സ്പോർട്സ് ഡേ "ബാറ്റ്ൽ ബ്ലിറ്റ്സ്-2k24"കോളേജ് പ്രിൻസിപ്പാൾ ഡോ:നദീർ ചാത്തോത്ത് ഉദ്‌ഘാടനം ചെയ്തു. ജനറൽ ക്യാപ്റ്റൻ സന ഫാത്തിമ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ ചെയർമാൻ വിശാൽ ബി.എൽ അധ്യക്ഷത വഹിച്ചു.

## Article Content

> **നാദാപുരം :[ **ടി.ഐ.എം ട്രെയിനിങ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നാദാപുരം യു.സി ടറഫ്‌ ഗ്രൗണ്ടിൽ വെച്ച് നടത്തിയ സ്പോർട്സ് ഡേ "ബാറ്റ്ൽ ബ്ലിറ്റ്സ്-2k24"കോളേജ് പ്രിൻസിപ്പാൾ ഡോ:നദീർ ചാത്തോത്ത് ഉദ്‌ഘാടനം ചെയ്തു. ജനറൽ ക്യാപ്റ്റൻ സന ഫാത്തിമ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ ചെയർമാൻ വിശാൽ ബി.എൽ അധ്യക്ഷത വഹിച്ചു.

സെവൻസ് ഫുട്ബോൾ ടൂർണമെന്റ്,ക്രിക്കറ്റ് ടൂർണമെന്റ് എന്നിവയായിരുന്നു മത്സര ഇനങ്ങൾ. ഒന്നാം വർഷ,രണ്ടാം വർഷ വിദ്യാർത്ഥികളാണ് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചത്.

ചടങ്ങിൽ യൂണിയൻ ഭാരവാഹകളായ ഹരികൃഷ്ണ,ജാഫർ തുണ്ടിയിൽ,ഐശ്വര്യ സികെ,ഫാത്തിമ സുഹറ,ഫാത്തിമ നാസിഫ,അതുൽ സി എസ്,വിവേക് ബി ഐ,ആശിഷ് സി,വിവിധ ക്ലാസ് റെപ്രെസെന്ററ്റീവുമാർ, അധ്യാപകരായ ഷെറിൻ മോൾ തോമസ്,നിമിഷ വിജയൻ,സജിത,സിറാജുദ്ധീൻ വിപി,അനീസ,വിദ്യ വിജയൻ,ഹമീദ്,ഡോ:നജ്മുദ്ധീൻ,ലിൻഡ,ജിൽന രാജ്,സാബിറ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182888/battle-blitz-2k24-tim-training-college-sportsday-remarkable)