---
title: "#lifeproject | വളയത്ത് ലൈഫിന് 5 കോടി; ലൈഫ് ഭവന പദ്ധതിലെ എല്ലാ വീടും പൂർത്തിയാക്കാൻ ബജറ്റിൽ മുഖ്യ പരിഗണന"
english_title: "#5crore #Valayam #Life #major #consideration #budget #complete #every #house #LIFE #housing #project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/182983/5crore-valayam-life-major-consideration-budget-complete-every-house-life-housing-project"
published_at: "2024-02-08T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4ada937bf3_life_2.jpg"
keywords: []
---

# #lifeproject | വളയത്ത് ലൈഫിന് 5 കോടി; ലൈഫ് ഭവന പദ്ധതിലെ എല്ലാ വീടും പൂർത്തിയാക്കാൻ ബജറ്റിൽ മുഖ്യ പരിഗണന

> **Lead Summary:** **വളയം: [** ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വീടുകളുടെയും നിർമ്മാണത്തിനായി ഗ്രാമ പഞ്ചായത്ത് അഞ്ച് കോടി രൂപ നീക്കി വെച്ചു. 28 കോടി 52 ലക്ഷം വരവും 28 കോടി 42 ലക്ഷം ചിലവും പത്ത് ലക്ഷത്തോളം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് . 2.60 കോടരൂപയാണ് റോഡുകളുടെ അറ്റകുറ്റ പണിക്കായ് നീക്കിവെച്ചത്.

## Article Content

**വളയം: [** ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വീടുകളുടെയും നിർമ്മാണത്തിനായി ഗ്രാമ പഞ്ചായത്ത് അഞ്ച് കോടി രൂപ നീക്കി വെച്ചു. 28 കോടി 52 ലക്ഷം വരവും 28 കോടി 42 ലക്ഷം ചിലവും പത്ത് ലക്ഷത്തോളം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ് . 2.60 കോടരൂപയാണ് റോഡുകളുടെ അറ്റകുറ്റ പണിക്കായ് നീക്കിവെച്ചത്.

ആരോഗ്യ മേഖലയ്ക്കും ശുചിത്വ പദ്ധതികൾക്കും ഒന്നരക്കോടി രൂപയാണ് വകയിരുത്തിയത്.കൃഷിക്കും മൃഗ സംരക്ഷണത്തിനും ചെറുകിട സംരംഭങ്ങൾക്കുമായി 1.25 കോടി രൂപയും കുടിവെള്ളത്തിനും ജല സംരക്ഷണത്തിനും ഒരു കോടി രൂപയും നീക്കി വെച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 16 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

ഇതിലേക്ക് 9 കോടി രൂപയും ഗ്രാമ പഞ്ചായത്ത് ബജറ്റിൽ ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻ്റ് പി ടി നിഷ ബജറ്റ് അവതരിപ്പിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.വിനോദൻ, എം.കെ അശോകൻ, എം സുമതി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ അരുൺ കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/182983/5crore-valayam-life-major-consideration-budget-complete-every-house-life-housing-project)