---
title: " #welcomecommittee | കല്ലാച്ചി യുപി സ്കൂൾ സ്കൂൾ വാർഷികം ; സ്വാഗതസംഘം രൂപീകരിച്ചു"
english_title: "#Kallachi #UPSchool #School #Yearbook #welcome #committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183142/kallachi-upschool-school-yearbook-welcome-committee-formed"
published_at: "2024-02-09T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c5c4f5da1b1_committe.jpg"
keywords: []
---

#  #welcomecommittee | കല്ലാച്ചി യുപി സ്കൂൾ സ്കൂൾ വാർഷികം ; സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **കല്ലാച്ചി :[ ക**ല്ലാച്ചി ഗവ യു പി സ്ക്കൂളിൻ്റെ 99ാം വാർഷികാഘോഷം മാർച്ച് 9 ന് സംഘടിപ്പിക്കും. ഒപ്പം വാർഷിക ആഘോഷം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് സി കെ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റർ രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

## Article Content

**കല്ലാച്ചി :[ ക**ല്ലാച്ചി ഗവ യു പി സ്ക്കൂളിൻ്റെ 99ാം വാർഷികാഘോഷം മാർച്ച് 9 ന് സംഘടിപ്പിക്കും. ഒപ്പം വാർഷിക ആഘോഷം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് സി കെ ശശി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റർ രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.

പരിപാടി നാദാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈർ എം സി ഉദ്ഘാടനം ചെയ്തു. നിഷമനോജ് . റിനീഷ് വിവി, കുഞ്ഞി സൂപ്പി, കരിമ്പിൽ ദിവാകരൻ,കരിമ്പിൽ വസന്ത എന്നിവർ ആശംസ അർപ്പിച്ചു.

പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ലിനീഷ് കെ സി ആഘോഷ പരിപാടികൾ വിശദീകരിച്ചു. 99 അംഗ ആഘോഷ കമ്മിറ്റിയാണ് രൂപീകരിച്ചത്. ആഘോഷ കമ്മിറ്റി ചെയർമാനായി വി പി കുഞ്ഞികൃഷ്ണൻ, ട്രഷറർ എംസി സുബൈർ കൺവീനർ രവി മാണിക്കോത്ത് എന്നിവരെയും തെരഞ്ഞടുത്തു.

വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു. വാർഷികാഘോഷ ഭക്ഷണ ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകി പ്രവാസിയായ പരവൻകണ്ടിയിൽ അസീസ് മാതൃകയായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183142/kallachi-upschool-school-yearbook-welcome-committee-formed)