---
title: "#inauguration | ജാതിയേരി അൽ മദ്റസത്തുൽ ഇർഷാദിയ്യ കെട്ടിടോദ്ഘാടനം 11 ന്"
english_title: "#Jathiyery #AlMadrasatul #Irshadiyya #building #inauguration #11"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183275/jathiyery-almadrasatul-irshadiyya-building-inauguration-11"
published_at: "2024-02-09T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c643c3e7cf4_ina_1.jpg"
keywords: []
---

# #inauguration | ജാതിയേരി അൽ മദ്റസത്തുൽ ഇർഷാദിയ്യ കെട്ടിടോദ്ഘാടനം 11 ന്

> **Lead Summary:** **നാദാപുരം:[ ** ജാതിയേരി കല്ലുമ്മൽ ഇർഷാദുൽ മുസ്‌ലിമീൻ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്‌റസത്തുൽ ഇർഷാദിയ്യക്ക് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 11ന് വൈകീട്ട് 3ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

## Article Content

**നാദാപുരം:[ ** ജാതിയേരി കല്ലുമ്മൽ ഇർഷാദുൽ മുസ്‌ലിമീൻ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്‌റസത്തുൽ ഇർഷാദിയ്യക്ക് വേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 11ന് വൈകീട്ട് 3ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സമസ്ത ട്രഷറർ കൊയ്യോട് ഉമ്മർ മുസ്‌ലിയാർ, നാസർ ഫൈസി കൂടത്തായി തുടങ്ങി പ്രമുഖർ പങ്കെടുക്കും. തുടർന്ന് നവാസ് പാലേരിയുടെ പാടിയും പറഞ്ഞും പരിപാടിയും സുഹൈൽ ഫൈസി കൂരാട് നയിക്കുന്ന നസീമുൽ മദീന ഇശൽ സംഘം അവതരിപ്പിക്കുന്ന ഇശൽ വിരുന്നും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ ഇർഷാദുൽ മുസ്‌ലിമീൻ സംഘം പ്രസിഡന്റ് അബ്ദുല്ല വയലോളി, സെക്രട്ടറി എസ്.പി.എം തങ്ങൾ, പി കെ അഹമ്മദ് ബാഖവി, അഹമ്മദ് കുറുവയിൽ, ഗഫൂർ കുനീലാണ്ടിയിൽ, ജാഫർ ജാതിയേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183275/jathiyery-almadrasatul-irshadiyya-building-inauguration-11)