---
title: "#reunion | ചിറക്കര - പള്ളിയത്ത് കുടുംബസംഗമം; ആറ് തലമുറകളിലായി1200 ഓളം കുടുംബാംഗങ്ങൾ ഞായറാഴ്ച്ച ഒത്തുചേരുന്നു"
english_title: "#chirakkara #palliyath #family #reunion #church #Around #1200  #familymembers #across #six #generations #gather #Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183280/chirakkara-palliyath-family-reunion-church-around-1200-familymembers-across-six-generations-gather-sunday"
published_at: "2024-02-09T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c64521622d4_reunion.jpg"
keywords: []
---

# #reunion | ചിറക്കര - പള്ളിയത്ത് കുടുംബസംഗമം; ആറ് തലമുറകളിലായി1200 ഓളം കുടുംബാംഗങ്ങൾ ഞായറാഴ്ച്ച ഒത്തുചേരുന്നു

> **Lead Summary:** **നാദാപുരം : [**ചിര പുരാതന കുടുകുടുംബമായ ചിറക്കൽ, പള്ളിയത്തി കുടുംബ സംഗമം ഞായറാഴ്ച്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഗമം ഞായർ 10 മണിക്ക് ആരംഭിക്കും. ഏകദേശം ആറ് തലമുറകളിലായി1200 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ എത്തിച്ചേരും. ജാതിയേരി പൊൻപറ്റ ക്ഷേത്ര പരിസരത്താണ് ചടങ്ങ്.

## Article Content

**നാദാപുരം : [**ചിര പുരാതന കുടുകുടുംബമായ ചിറക്കൽ, പള്ളിയത്തി കുടുംബ സംഗമം ഞായറാഴ്ച്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഗമം ഞായർ 10 മണിക്ക് ആരംഭിക്കും. ഏകദേശം ആറ് തലമുറകളിലായി1200 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ എത്തിച്ചേരും. ജാതിയേരി പൊൻപറ്റ ക്ഷേത്ര പരിസരത്താണ് ചടങ്ങ്.

പയ്യനാട്ടിലെ അതിപുരാതനവും മഹത്തായതുമായ ഒരു കുടുംബമാണ് ചിറക്കര പള്ളിയത്ത് കുടുംബം . ഒരു കാലഘട്ടത്തിൽ ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും പ്രതീകമായിരുന്നു ഈകുടുംബങ്ങൾ.  എന്നാൽ കാലാന്തരത്തിൽ ബന്ധങ്ങൾ അകന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. 1950 കാലഘട്ടം വരെ പൊൻപറ്റ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കുടുംബങ്ങൾ ഒത്തു ചേരാറുണ്ടായിരുന്നു.

ഇന്ന് അതും ഇല്ലാതായി കൊണ്ടിരിക്കുന്നു. കുടുംബങ്ങളെ പരസ്പരം മനസ്സിലാക്കി ഒന്നിച്ചു ചേർക്കുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെടുന്ന കുടുംബ സംഗമം സംഘടിപ്പിച്ചതെന്ന് സംഘാടകരായ . പി.കെ ഗോവിന്ദൻ , വി.പി. അനിൽ, വി.പി. ഹരിദാസൻ , അശോകൻ ചുഴലി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183280/chirakkara-palliyath-family-reunion-church-around-1200-familymembers-across-six-generations-gather-sunday)