---
title: "#inaugurated | അൽ മദ്റസത്തുൽ ഇർശാദിയ്യയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു "
english_title: "#building #AlMadrasatul #Irshadiya #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183730/new-building-almadrasatul-irshadiya-inaugurated"
published_at: "2024-02-11T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8e379f2648_inauguration.jpg"
keywords: []
---

# #inaugurated | അൽ മദ്റസത്തുൽ ഇർശാദിയ്യയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [ **ജാതിയേരി ഇർശാദുൽ മുസ്ലിമീൻ സംഘത്തിന്റെ കീഴിൽ നടത്തപ്പെടുന്ന അൽ മദ്റസത്തുൽ ഇർശാദിയ്യയുടെ പുതിയ കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **ജാതിയേരി ഇർശാദുൽ മുസ്ലിമീൻ സംഘത്തിന്റെ കീഴിൽ നടത്തപ്പെടുന്ന അൽ മദ്റസത്തുൽ ഇർശാദിയ്യയുടെ പുതിയ കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു.

കമ്മിറ്റി പ്രസിഡന്റ് വയലോളി അബ്ദുല്ല അധ്യക്ഷനായി. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് കൊടക്കൽ കോയഞ്ഞി തങ്ങൾ, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, സയ്യിദ് ആറ്റക്കോയ തങ്ങൾ, സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി, മുഹമ്മദ് ബംഗ്ലത്ത്,വി വി മുഹമ്മദലി, സിദ്ധീഖ് ഫൈസി, എ.പി ആലിക്കുട്ടി ഹാജി, അഹമ്മദ് ബാഖവി ജാതിയേരി, ടി.കെ സൂപ്പി, അബ്ദുല്ല കുനീലാണ്ടി, വി.പി റഫീഖ്, എം.ടി ഇബ്രാഹിം ഹാജി, സി.കെ ഖാലിദ്, അഹമ്മദ് കുറുവയിൽ, കെ.എ റഷീദ് ദാരിമി, എ.പി കുഞ്ഞാലി ഹാജി, സയ്യിദ് പാലോൽ മുഹമ്മദ് കോയ തങ്ങൾ, പി.സി അബ്ദുൽ സലാം സഖാഫി, ജാഫർ ജാതിയേരി തുടങ്ങിയവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി എസ് പി എം തങ്ങൾ സ്വാഗതവും, ട്രഷറർ എം.ടി മൂസ ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183730/new-building-almadrasatul-irshadiya-inaugurated)