---
title: "#wildelepthant | നാട്ടുകാർ ആശങ്കയിൽ; വിലങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി "
english_title: "#Locals #worried #wildelepthent #descended #Vilangad #population #center"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/183827/locals-worried-wildelepthent-descended-vilangad-population-center"
published_at: "2024-02-12T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9b07a53156_vilangad.jpg"
keywords: []
---

# #wildelepthant | നാട്ടുകാർ ആശങ്കയിൽ; വിലങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി 

> **Lead Summary:** **വിലങ്ങാട്: [ **മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ആനയിറങ്ങിയത്.

## Article Content

**വിലങ്ങാട്: [ **മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാന ഇറങ്ങി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ആനയിറങ്ങിയത്.

മലയങ്ങാട് കടയുടെ പരിസരത്ത് എത്തിയ ആന പിന്നീട് കൃഷിയിടത്തിലേക്ക് കയറുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് വനപാലകർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മലയങ്ങാട്ടെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കോഴിക്കോട് – കണ്ണൂർ അതിർത്തിയോടു ചേർന്ന വനമേഖലയിൽ വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പകൽ സമയത്തും ആനയെത്തുന്നതോടെ പ്രദേശവാസികൾ ആശങ്കയിലായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/183827/locals-worried-wildelepthent-descended-vilangad-population-center)