---
title: "#Straydogattack | കല്ലാച്ചിയിൽ തെരുവുനായകൾ ഭീതി പരത്തുന്നു; അടിയന്തിര നടപടി വേണമെന്ന് ബിജെപി "
english_title: "#Straydogs #terrorize #Kallachi #BJP #urgent #action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184015/straydogs-terrorize-kallachi-bjp-urgent-action"
published_at: "2024-02-12T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ca4eec1f8e4_dog.jpg"
keywords: []
---

# #Straydogattack | കല്ലാച്ചിയിൽ തെരുവുനായകൾ ഭീതി പരത്തുന്നു; അടിയന്തിര നടപടി വേണമെന്ന് ബിജെപി 

> **Lead Summary:** **നാദാപുരം: [** കല്ലാച്ചി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ശല്യം അനുദിനം കൂടി വരികയാണെന്നും, ഒരു മാസത്തിനുള്ളിൽ പിഞ്ചുകുട്ടി ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതരമായി പരിക്കുപറ്റി സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [** കല്ലാച്ചി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ശല്യം അനുദിനം കൂടി വരികയാണെന്നും, ഒരു മാസത്തിനുള്ളിൽ പിഞ്ചുകുട്ടി ഉൾപ്പെടെ പത്തോളം പേർക്ക് ഗുരുതരമായി പരിക്കുപറ്റി സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടു.

ഗുരുതരമായി പരിക്കുപറ്റിയവർക്ക് ആശ്വാസമായി സാമ്പത്തിക സഹായം നൽകണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി നാദാപുരം ഏരിയ പ്രസിഡന്റ് എം. സി ചാത്തു മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി നാദാപുരം മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, പി മധു പ്രസാദ്,. മത്തത്ത് ചന്ദ്രൻ, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184015/straydogs-terrorize-kallachi-bjp-urgent-action)