---
title: "#training | സി എച്ച് സെന്റർ വനിതാ വളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി "
english_title: "#CHCenter #provided #one-day #training #women #volunteers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184118/chcenter-provided-one-day-training-women-volunteers"
published_at: "2024-02-13T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb10661d4d8_training.jpg"
keywords: []
---

# #training | സി എച്ച് സെന്റർ വനിതാ വളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി 

> **Lead Summary:** **നാദാപുരം: [** സി എച്ച് സെന്റർ വനിതാ വളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി. നാദാപുരം ലീഗ് ഹൗസിൽ നടന്ന പരിശീലന പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** സി എച്ച് സെന്റർ വനിതാ വളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി. നാദാപുരം ലീഗ് ഹൗസിൽ നടന്ന പരിശീലന പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

സി എച്ച് സെന്റർ പ്രസിഡന്റ് കടോളി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു. ഡോ. ഹർഷ ഗംഗാധർ, ഷിനു എന്നിവർ ക്ലാസെടുത്തു.

അബ്ദുറഹ്മാൻ, എം കെ അഷ്‌റഫ്‌, എം സി സുബൈർ, കെ യു സാലിഹ്, മുഹമ്മദ് പുറമേരി, നംഷിദ് നാദാപുരം, ടി കെ സുബൈദ, സി കെ ജമീല, പി ഷാഹിന,ഫൗസിയ കുഞ്ഞമ്മദ്, റംല കുട്ടിയാപാണ്ടി, ഫൗസിയ സലീം, അലീമത്ത് നീലഞ്ചേരി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184118/chcenter-provided-one-day-training-women-volunteers)