---
title: "#SriMahaVishnuTemple | ഇന്ന് ദേവരഥ ഘോഷയാത്ര; വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് നാളെ കൊടിയിറക്കം "
english_title: "#Devaratha #procession #today #Vishnumangalam #SriMahaVishnuTemple #Thiruvutsavam #flagged #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184224/devaratha-procession-today-vishnumangalam-srimahavishnutemple-thiruvutsavam-flagged-tomorrow"
published_at: "2024-02-13T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb57c329272_temple.jpg"
keywords: []
---

# #SriMahaVishnuTemple | ഇന്ന് ദേവരഥ ഘോഷയാത്ര; വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവത്തിന് നാളെ കൊടിയിറക്കം 

> **Lead Summary:** **നാദാപുരം: [** വിഷ്ണുമംഗലം ദേശത്ത് മയ്യഴി പുഴയുടെ പരിലാളനയേറ്റ് കിടക്കുന്ന ചിര പുരാതനമായ ശ്രീ വിഷ്ണുമംഗലം മഹാശിവക്ഷേത്ര പരിസരം ഉത്സവ ലഹരിയിൽ. കിഴക്ക് അച്യുതൻ കുന്ന്, വടക്ക് നദികളിൽ സുന്ദരിയായ മയ്യഴി. ഭഗവാൻ ശ്രീ മഹാവിഷ്ണു ആനപ്പുറത്തേറി ഇവിടെ വന്നെന്നും ഐതിഹ്യം.

## Article Content

**നാദാപുരം: [** വിഷ്ണുമംഗലം ദേശത്ത് മയ്യഴി പുഴയുടെ പരിലാളനയേറ്റ് കിടക്കുന്ന ചിര പുരാതനമായ ശ്രീ വിഷ്ണുമംഗലം മഹാശിവക്ഷേത്ര പരിസരം ഉത്സവ ലഹരിയിൽ. കിഴക്ക് അച്യുതൻ കുന്ന്, വടക്ക് നദികളിൽ സുന്ദരിയായ മയ്യഴി. ഭഗവാൻ ശ്രീ മഹാവിഷ്ണു ആനപ്പുറത്തേറി ഇവിടെ വന്നെന്നും ഐതിഹ്യം.

ഉത്സവാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുവുത്സവം 5 )0 ദിവസത്തിലേക്ക് കടക്കുമ്പോൾ ക്ഷേത്ര സന്നിധിയിലേക്ക് ഭക്ത ജന പ്രവാഹം തുടരുകയാണ്. ഇന്ന് വൈകീട്ട് അൽപ്പ സമയത്തിനകം നടക്കുന്ന ദേവരഥ ഘോഷയാത്രക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

ഘോഷയാത്രക്ക് പി കെ ആർ കലാ സമിതി, വിഷ്ണുമംഗലം ശ്രീ മുത്തപ്പൻ മടപ്പുര, സിയോൺസ് ക്ലബ്, സി പി മുക്ക്, വിഷ്ണുമംഗലം ക്ഷേത്ര കവാടം എന്നിവടങ്ങളിൽ സ്വീകരണം നൽകും.

നാളെ (ബുധൻ) ആറാട്ട് ബലിക്ക് ശേഷം ഉത്സവത്തിന് കൊടിയിറിക്കൽ നടക്കും. ഉച്ചക്ക് ആറാട്ട് സദ്യയും വൈകിട്ട് ഭവാനി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന കലാവിരുന്നും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184224/devaratha-procession-today-vishnumangalam-srimahavishnutemple-thiruvutsavam-flagged-tomorrow)