---
title: " #accident | കല്ലാച്ചിയിൽ വാഹനാപകടം; കാർ മറിഞ്ഞ് യാത്രക്കാർ രക്ഷപ്പെട്ടു "
english_title: "#Car #accident #Kallachi #car #overturned #passengers #escaped"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184241/car-accident-kallachi-car-overturned-passengers-escaped"
published_at: "2024-02-13T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb700ed74c8_accident.jpg"
keywords: []
---

#  #accident | കല്ലാച്ചിയിൽ വാഹനാപകടം; കാർ മറിഞ്ഞ് യാത്രക്കാർ രക്ഷപ്പെട്ടു 

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി വളയം റോഡിൽ വാഹനാപകടം. കാർ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് മറിഞ്ഞു. കാറിൽ സഞ്ചരിച്ച മൂന്ന് യാത്രക്കാർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

## Article Content

**നാദാപുരം: [ **കല്ലാച്ചി വളയം റോഡിൽ വാഹനാപകടം. കാർ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് മറിഞ്ഞു. കാറിൽ സഞ്ചരിച്ച മൂന്ന് യാത്രക്കാർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

കല്ലാച്ചിക്കും ഓത്തിയിലിനുമിടയിൽ മാരുതി കാർ പറമ്പിന്റെ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവറടക്കം മൂന്നുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

അപകടത്തിപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വളയം ചുഴലിയിലെ ഫോട്ടോഗ്രാഫറായ തൊട്ടിൽപ്പാലം സുനി, അച്ഛൻ കൃഷ്ണൻ, മകൻ ഷാരോൺ എന്നിവരാണ് അപകടത്തിൽപെട്ടത്. സീറ്റ് ബെൽറ്റ് ധരിച്ചാതിനാൽ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184241/car-accident-kallachi-car-overturned-passengers-escaped)