---
title: "#IndependentFarmersUnion  |കർഷകരുടെ കാര്യത്തിൽ സർക്കാർ നിസങ്കതപാലിക്കുന്നു - സ്വതന്ത്ര കർഷക സംഘം"
english_title: "#Govt #silent  #farmers #Independent #Farmers #Union"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184313/govt-silent-farmers-independent-farmers-union"
published_at: "2024-02-13T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cba46a3cf3a_farmers.jpg"
keywords: []
---

# #IndependentFarmersUnion  |കർഷകരുടെ കാര്യത്തിൽ സർക്കാർ നിസങ്കതപാലിക്കുന്നു - സ്വതന്ത്ര കർഷക സംഘം

> **Lead Summary:** **നാദാപുരം: [ **മേഖലയിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവായിരിക്കെ വൈദ്യുതി വേലി നിർമ്മിക്കാൻ നിരന്തരം കർഷകർ ഉന്നയിച്ചിട്ടും പരിഗണിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കർഷക സംഘം മണ്ഡലം പ്രവർത്തക സമിതിയോഗം വിലയിരുത്തി.

## Article Content

**നാദാപുരം: [ **മേഖലയിൽ കാട്ടാന ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷിനശിപ്പിക്കുന്നത് പതിവായിരിക്കെ വൈദ്യുതി വേലി നിർമ്മിക്കാൻ നിരന്തരം കർഷകർ ഉന്നയിച്ചിട്ടും പരിഗണിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കർഷക സംഘം മണ്ഡലം പ്രവർത്തക സമിതിയോഗം വിലയിരുത്തി.

ജില്ലാമുസ്ലിംലീഗ് വൈസ് പ്രസിഡൻ്റ് അഹമ്മദ് പുന്നക്കൽ ഉദ്‌ഘാടനം ചെയ്തു. ഡൽഹിയിൽ സമരത്തിന് പുറപ്പെട്ട കർഷകർക്ക് ഫിബ്രവരി 15 ന് നാദാപുരത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും, എ കെ ടി കുഞ്ഞമ്മദ് സ്വാഗതവും,അബ്ദുല്ല വല്ലംക്കണ്ടത്തിൽ അദ്ധ്യക്ഷതയും വഹിച്ചു.

നസീർ വളയം, ടി കെ അമ്മദ് മാസ്റ്റർ' സി വിമൊയ്തീൻഹാജി, സികെ അബുട്ടിഹാജി, ടി പി എം തങ്ങൾ,മമ്മു പൊയിൽക്കണ്ടി'ടിസി അന്ത്രുഹാജി, അമ്മത് തട്ടാറത്ത് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184313/govt-silent-farmers-independent-farmers-union)