---
title: "#death | വിറങ്ങലിച്ച് വളയം; മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി "
english_title: "#valayam #bodies #taken #post-mortem"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184402/valayam-bodies-taken-post-mortem"
published_at: "2024-02-14T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc6600a643b_death_3.jpg"
keywords: []
---

# #death | വിറങ്ങലിച്ച് വളയം; മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി 

> **Lead Summary:** **വളയം: [** ഇന്ന് രാവിലെ വളയത്തുണ്ടായ ആകസ്മിക ദുരന്തത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുകയാണ്. അപകടത്തിൽ മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

**വളയം: [** ഇന്ന് രാവിലെ വളയത്തുണ്ടായ ആകസ്മിക ദുരന്തത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുകയാണ്. അപകടത്തിൽ മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും നാദാപുരം ഗവൺമെന്റ് ആശുപത്രിയിലും ഉണ്ടായിരുന്ന മൃതദേഹങ്ങളാണ് അൽപ സമയം മുൻപ് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.

വളയം മാരാംകണ്ടിയിലെ സുഹൃത്തുക്കളും അയൽവാസികളുമായ നാല് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184402/valayam-bodies-taken-post-mortem)