---
title: "#death | സംസ്കാരം നാളെ; യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകി "
english_title: "#Culture #Tomorrow #bodies #youths #handed #over #families #post-mortem"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184532/culture-tomorrow-bodies-youths-handed-over-families-post-mortem"
published_at: "2024-02-14T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccce53bbd31_death_3.jpg"
keywords: []
---

# #death | സംസ്കാരം നാളെ; യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകി 

> **Lead Summary:** **വളയം: [ **ഇന്ന് രാവിലെ വളയത്തുണ്ടായ അപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകി. യുവാക്കളുടെ സംസ്കാരം നാളെ രാവിലെ.

## Article Content

**വളയം: [ **ഇന്ന് രാവിലെ വളയത്തുണ്ടായ അപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകി. യുവാക്കളുടെ സംസ്കാരം നാളെ രാവിലെ.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് രണ്ട് യുവാക്കൾ മരിച്ചു.

ആലിച്ചേരി കണ്ടി വിഷ്ണു (29 ), കൊമ്മോട്ട് പൊയിൽ നവജിത്ത് (35) എന്നിവരാണ് മരിച്ചത്. കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിലും ഉണ്ടായിരുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വലിയ ശബ്‍ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. വളയം മാരാംകണ്ടിയിലെ സുഹൃത്തുക്കളും അയൽവാസികളുമായ നാല് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184532/culture-tomorrow-bodies-youths-handed-over-families-post-mortem)