---
title: "#concreteslabfell | കണ്ണീർ സാഗരം; വിഷ്ണുവിനും ജിത്തുവിനും ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ, സംസ്കാരം നാളെ"
english_title: "#Ocean #Tears #Thousands #pay #homage #Vishnu #Jithu #cremation #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184540/ocean-tears-thousands-pay-homage-vishnu-jithu-cremation-tomorrow"
published_at: "2024-02-14T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccd8b800b66_death_5.jpg"
keywords: []
---

# #concreteslabfell | കണ്ണീർ സാഗരം; വിഷ്ണുവിനും ജിത്തുവിനും ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ, സംസ്കാരം നാളെ

> **Lead Summary:** ** വളയം: [ **നാടിനെ നടുക്കിയ ദുരന്തത്തിൽ പൊലിഞ്ഞ രണ്ട് യുവാക്കൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ നാടിൻറെ നാനാഭാഗങ്ങളിൽ നിന്ന് വളയത്തേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആളുകൾ.

## Article Content

** വളയം: [ **നാടിനെ നടുക്കിയ ദുരന്തത്തിൽ പൊലിഞ്ഞ രണ്ട് യുവാക്കൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ നാടിൻറെ നാനാഭാഗങ്ങളിൽ നിന്ന് വളയത്തേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ആളുകൾ.

വളയത്തെ സിപിഐഎം ഓഫീസായ ആലക്കൽ കുഞ്ഞിക്കണ്ണൻ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ച വിഷ്ണുവിനെയും നവജിത്തിനെയും അവസാനമായി ഒരുനോക്കു കാണാൻ ആയിരങ്ങൾ എത്തിച്ചേർന്നു.

നാടിൻറെ പ്രിയ യുവാക്കളുടെ വേർപാട് അക്ഷരാർത്ഥത്തിൽ കണ്ണീർ കടൽ തീർത്തു. എട്ടുമണിയോടെ മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. വിഷ്ണുവിന്റെ മൃതദേഹം വ്യാഴായ്ച രാവിലെ ഏഴിനും, നവജിത്തിന്റെ മൃതദേഹം വ്യാഴായ്ച രാവിലെ എട്ടിനും വീട്ടുവളപ്പുകളിൽ സംസ്കരിക്കും. 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായതങ്ങാം സുരേഷ് കൂടാത്താംകണ്ടി, ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയ സെക്രട്ടറി പി പി ചാത്തു തുടങ്ങി സാമൂഹ്യരാഷ്ട്രീയ രംഗത്തെ നിരവധിപേർ ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184540/ocean-tears-thousands-pay-homage-vishnu-jithu-cremation-tomorrow)