---
title: "#sevendaylecture | സപ്തദിന പ്രഭാഷണത്തിന് പ്രൗഡോജ്വല സമാപനം"
english_title: "#sevenday #lecture #concludes #lecture"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/184829/sevenday-lecture-concludes-lecture"
published_at: "2024-02-15T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce320b522ad_lecture_1.jpg"
keywords: []
---

# #sevendaylecture | സപ്തദിന പ്രഭാഷണത്തിന് പ്രൗഡോജ്വല സമാപനം

> **Lead Summary:** **നാദാപുരം:[ **സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിരണ്ടാം വാർഷിക സപ്തദിന പ്രഭാഷണത്തിന് നാദാപുരം പ്രകാശതീരം നഗരിയിൽ പ്രൗഢോജ്വല സമാപനം. വിശുദ്ധ ഖുർആനിലെ സൂറത്തു അത്തഗാബുൻ പ്രമേയമായ സപ്തദിന പ്രഭാഷണം ശ്രവിക്കാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.

## Article Content

**നാദാപുരം:[ **സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഇരുപത്തിരണ്ടാം വാർഷിക സപ്തദിന പ്രഭാഷണത്തിന് നാദാപുരം പ്രകാശതീരം നഗരിയിൽ പ്രൗഢോജ്വല സമാപനം. വിശുദ്ധ ഖുർആനിലെ സൂറത്തു അത്തഗാബുൻ പ്രമേയമായ സപ്തദിന പ്രഭാഷണം ശ്രവിക്കാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അധാർമികതയ്ക്കെതിരെയും യുവാക്കളിലേക്ക് കടന്നുവരുന്ന സാംസ്കാരിക അപചയവും സാമുദായിക മഹല്ല് നേതൃത്വങ്ങൾ തിരിച്ചറിയണമെന്നും സംസ്കരണത്തിനാവശ്യമായ ഇടപെടലുകളും ബോധവൽക്കരണവും നടത്തണമെന്നും പേരോട് അബ്ദുറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു.

ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് ജാഗ്രതയോടെ സമൂഹത്തിൽ ഇടപെടണമെന്നും പാരമ്പര്യ ഇസ്ലാമിൻ്റെ സുന്ദര സന്ദേശം കൈമാറുന്നതിന് ആവശ്യമായ രൂപത്തിൽ മുസ്ലിം സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഴു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ഹുസൈൻ സഖാഫി തളീക്കര, മുത്തലിബ് സഖാഫി പാറാട്, ഇബ്രാഹീം സഖാഫി കുമ്മോളി, മുനീർ സഖാഫി ഓർക്കാട്ടേരി, ഇസ്മായിൽ സഖാഫി തിനൂര്, റഷീദ് മുസലിയാർ ആയഞ്ചേരി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പൂക്കോട്ടൂർ, ഹുസൈൻ മാസ്റ്റർ കുന്നത്ത്, പുന്നോറത്ത് അമ്മദ് ഹാജി, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/184829/sevenday-lecture-concludes-lecture)