---
title: "#road | വിലങ്ങാട് - വയനാട് ബദൽ റോഡിന് ജനകീയ സമർദ്ദം ശക്തമാകുന്നു ; 18 ന് ജനകീയ കൺവെൻഷൻ"
english_title: "#Popular #pressure #Vilangad #Wayanad #alternative #road #getting #stronger #People's #Convention #18"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185070/popular-pressure-vilangad-wayanad-alternative-road-getting-stronger-peoples-convention-18"
published_at: "2024-02-16T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf66aa4ab96_road_1.jpg"
keywords: []
---

# #road | വിലങ്ങാട് - വയനാട് ബദൽ റോഡിന് ജനകീയ സമർദ്ദം ശക്തമാകുന്നു ; 18 ന് ജനകീയ കൺവെൻഷൻ

> **Lead Summary:** **നാദാപുരം : [**മലബാറിൻ്റെ വികസന കുതിപ്പിന് സഹായമാകുന്ന വടകര - വിലങ്ങാട് - മാനന്തവാടി റോഡിന് വേണ്ടി ജനകീയ സമർദ്ദം ശക്തമാകുന്നു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 18 ന് വൈകീട്ട് അഞ്ചിന് വാണിമേൽ ഗ്ലോബൽ പബ്ലിക്ക് സ്കൂളിൽ ജനകീയ കൺവെൻഷൻ ചേരുമെന്ന് ബദൽ റോഡ് ജനകീയ കൂട്ടായ്മ ചെയർമാൻ അബ്ദു റഹിമാൻ അമ്പല കണ്ടി, കൺവീനർ വിപിൻ മാത്യു സ്, വിൽസ് തോമസ് എന്നിവർ നാദാപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം : [**മലബാറിൻ്റെ വികസന കുതിപ്പിന് സഹായമാകുന്ന വടകര - വിലങ്ങാട് - മാനന്തവാടി റോഡിന് വേണ്ടി ജനകീയ സമർദ്ദം ശക്തമാകുന്നു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 18 ന് വൈകീട്ട് അഞ്ചിന് വാണിമേൽ ഗ്ലോബൽ പബ്ലിക്ക് സ്കൂളിൽ ജനകീയ കൺവെൻഷൻ ചേരുമെന്ന് ബദൽ റോഡ് ജനകീയ കൂട്ടായ്മ ചെയർമാൻ അബ്ദു റഹിമാൻ അമ്പല കണ്ടി, കൺവീനർ വിപിൻ മാത്യു സ്, വിൽസ് തോമസ് എന്നിവർ നാദാപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വടകര വിലങ്ങാട് മാനന്തവാടി റോഡ് ജനകീയ കൂട്ടായ്മ വിലങ്ങാട് - വയനാട് ബദൽ പാതക്ക് ഗവൺമെന്റിന്റെ അനുമതി ലഭിക്കാനുള്ള മൺമറഞ്ഞു പോയവരടക്കമുള്ളവരുടെ പരിശ്രമത്തിന്റെ തുടർച്ചയുടെ ഭാഗമാണ് വടകര വിലങ്ങാട് മാനന്തവാടി റോഡ് ജനകീയ കൂട്ടായ്മ. കേരളത്തിൽ തന്നെ ഏറ്റവും അധികം ഗ്രോത്രവിഭാഗങ്ങളും, പിന്നോക്ക ന്യൂനപക്ഷ, കർഷക ജനവിഭാഗങ്ങളും പാർക്കുന്ന വടകര മാനന്തവാടി മലയോര മേഖലയുടെ വികസനത്തിലേക്കുള്ള പാതയായി മാറാൻ സാധ്യതയുള്ള വടകര - വിലങ്ങാട് റോഡിന്റെ പ്രധാന്യം സംസ്ഥാന സർക്കാരുകളെ ബോധ്യപ്പെടുത്താനുള്ള ഇന്നാട്ടിലെ ജനങ്ങളുടെ കാലങ്ങളായുള്ള കഠിന പരിശ്രമത്തിന് എല്ലാവരുടേയും പിന്തുണ ആവശ്യമാണ്.

രാജ്യം സമാനതകളില്ലാത്ത വികസനത്തിന്റെ പാതകളിലൂടെ അതി വേഗം കുതിച്ചു കൊണ്ടിരിക്കുമ്പോൾ ആ വികസനത്തിന്റെ പങ്കുപറ്റാൻ വടകര മാനന്തവാടി മലയോര മേഖലകളിലെ ഗോത്രവർഗ്ഗക്കാർ, കർഷകർ ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങി ലക്ഷകണക്കിനു ജനങ്ങൾക്ക് അവസരമൊരുക്കുന്നതാണ് വടകര വിലങ്ങാട് മാനന്തവാടി റോഡ് രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുൾപ്പെടെ മലയോര മേഖലകളിലും വനപ്രദേശത്തുകൂടിയും ഇന്ധന ക്ഷമത വരെ ഉറപ്പു വരുത്തി നിരവധി അത്യന്താധുനിക സൂപ്പർ ഹൈവേകളാണ് പണി പൂർത്തിയായി വരുന്നത് .

മലയോര ഗോത്രവർഗ്ഗ മേഖലക ളുടെ തലവര മാറ്റി ക്കുറിക്കുന്ന ഇത്തരം വൻ പദ്ധതികളുടെ ഭാഗമാകാൻ അർഹതയുള്ള പ്രദേശമാണ് വടകര വിലങ്ങാട് മാനന്തവാടി മേഖല . നേരത്തെ മൈസൂർ തലശേരി വയനാട് റെയിൽവേ ലൈനിനു വേണ്ടി വ്യാമ സർവ്വേ ഉൾപ്പെടെ നിരവധി പഠനങ്ങൾ നടത്തി അനുയോജ്യമെന്ന് കണ്ടെത്തിയതുമാണ് ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെടുത്താനും ഈ കൂട്ടായ്മ ശ്രമിക്കുന്നു. അതുപോലെ തന്നെ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കി കൊണ്ടിരിക്കുന്ന മലയോര ഹൈവേയുടെ ഭാഗമാണ് വിലങ്ങാട് വയനാട് കാനനപാത.

മറ്റു ഭാഗങ്ങളിൽ മലയോര ഹൈവേ പൂർത്തിയായി വരുന്നുണ്ടെങ്കിലും വിലങ്ങാട് പുല്ലുവായ് റീച്ചിന്റെ ഭാഗം ആരംഭിച്ചിട്ടില്ല. നിർമ്മാണ നടപടികൾ സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് സ്വീകരിക്കണം. ഇക്കാര്യങ്ങളെല്ലാം വടകര, നാദാപുരം ലോകസഭാ നിയമസഭാ മണ്ഡലങ്ങളിലെ മുഴുവൻ ജനങ്ങളിലേക്കെത്തിച്ച് വടകര വിലങ്ങാട് മാനന്തവാടി റോഡിന്റെ പ്രധാന്യവും മൂല്യവും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൂട്ടായ്മ വരെ എത്തി നില്ക്കുന്ന സാമ്പത്തിക ഇടനാഴിയിലേക്ക് എത്തിച്ചേരാൻ വടകര വിലങ്ങാട് മാനന്തവാടി റോഡ് നിലവിൽ വന്നാൽ ഏതാനും കിലോമീറ്ററുകൾ മാത്രം മതി നാദാപുരം വാണിമേൽ വിലങ്ങാട് പ്രദേശങ്ങളുടെ സാമ്പത്തിക പ്രധാന്യം എന്നത്.

50 കിലോമീറ്ററിനുള്ളിൽ മൂന്നു ജില്ലകളിലായി നിരവധി പട്ടണങ്ങൾ. ലക്ഷകണക്കിന് ജനങ്ങൾ, നിരവധി ഗോത്രവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, എന്നിവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ പാതക്ക് കഴിയും. ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185070/popular-pressure-vilangad-wayanad-alternative-road-getting-stronger-peoples-convention-18)