---
title: " #roadwork | ഓത്തിയിൽമുക്ക് വിഷ്ണുമംഗലം റോഡ് പ്രവൃത്തി ആരംഭിച്ചു"
english_title: "#Othyilmukk #Vishnumangalam #road #work #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185326/othyilmukk-vishnumangalam-road-work-started"
published_at: "2024-02-17T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d090d62209b_work.jpg"
keywords: []
---

#  #roadwork | ഓത്തിയിൽമുക്ക് വിഷ്ണുമംഗലം റോഡ് പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** **നാദാപുരം : [**35 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന ഓത്തിയിൽ മുക്ക് വിഷ്ണുമംഗലം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. വളയം വാണിമേൽ റോഡിനെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. ജലജീവൻ മിഷൻ പ്രൊജക്‌ടിന്റെയും തെരുവൻപറമ്പ് 110 കെ വി ലൈൻ എക്സ്റ്റെൻഷൻ കേബിൾ നീട്ടുന്നതിന്റെയും ഭാഗമായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡിന്റെ ശോച്യാവസ്ഥ ഏറെ വിവാദത്തിന് കാരണമായിരുന്നു.

## Article Content

**നാദാപുരം : [**35 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന ഓത്തിയിൽ മുക്ക് വിഷ്ണുമംഗലം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. വളയം വാണിമേൽ റോഡിനെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. ജലജീവൻ മിഷൻ പ്രൊജക്‌ടിന്റെയും തെരുവൻപറമ്പ് 110 കെ വി ലൈൻ എക്സ്റ്റെൻഷൻ കേബിൾ നീട്ടുന്നതിന്റെയും ഭാഗമായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡിന്റെ ശോച്യാവസ്ഥ ഏറെ വിവാദത്തിന് കാരണമായിരുന്നു.

രണ്ടു റീച്ചുകളിലായി 900 മീറ്ററാണ് റീ ടാറിംഗ് നടത്തിയാണ് റോഡ് നന്നാക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി നിർവഹിച്ചു. മെമ്പർ വി മസ്ബൂബ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, ടി വി കെ ഇബ്രാഹിം, സി വി ഇബ്രാഹിം,പറോളി അബൂബക്കർ, കെ കെ അൻവർ, പി തങ്കമണി, ഫിറോസ് മമ്മള്ളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185326/othyilmukk-vishnumangalam-road-work-started)