---
title: " #parade | പേരോടിന് അഭിമാനിക്കാം;  വാഗാ ബോർഡറിൽ എൻസിസി കേഡറ്റുകൾ പരേഡ് നടത്തി"
english_title: "#proud #perodu #NCC #cadets #held #parade #Wagah #border"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185563/proud-perodu-ncc-cadets-held-parade-wagah-border"
published_at: "2024-02-18T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d22203a3054_parade_1.jpg"
keywords: []
---

#  #parade | പേരോടിന് അഭിമാനിക്കാം;  വാഗാ ബോർഡറിൽ എൻസിസി കേഡറ്റുകൾ പരേഡ് നടത്തി

> **Lead Summary:** **നാദാപുരം: [**ഇന്ത്യ പാക് വാഗാ - അട്ടാരി ബോർഡറിൽ പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ എൻസിസി കേഡറ്റുകൾ പരേഡ് നടത്തി.43 കേഡറ്റുകൾക്കാണ് അതിർത്തിയിൽ പരേഡിന് അവസരം ലഭിച്ചതു.പേരോട് സ്കൂൾ എൻസിസി ആർമി വിങ്,എയർ വിങ് ട്രൂപ്പുകളും,എൻ, എ എം എയർ വിംഗ് ട്രൂപ്പ് കളും ആണ് പങ്കെടുത്തത്.

## Article Content

**നാദാപുരം: [**ഇന്ത്യ പാക് വാഗാ - അട്ടാരി ബോർഡറിൽ പേരോട് എം ഐ എം ഹയർസെക്കൻഡറി സ്കൂൾ എൻസിസി കേഡറ്റുകൾ പരേഡ് നടത്തി.43 കേഡറ്റുകൾക്കാണ് അതിർത്തിയിൽ പരേഡിന് അവസരം ലഭിച്ചതു.പേരോട് സ്കൂൾ എൻസിസി ആർമി വിങ്,എയർ വിങ് ട്രൂപ്പുകളും,എൻ, എ എം എയർ വിംഗ് ട്രൂപ്പ് കളും ആണ് പങ്കെടുത്തത്.

ഫസ്റ്റ് ഓഫീസർ അബ്ദുൾ ഹമീദ് സി ,അഷ്റഫ് കിഴക്കയിൾ, ഹൈറുന്നിസ ടീച്ചർ എന്നിവർ പരിശീലനം നൽകി. പഞ്ചാബിലെ അമൃത് സറിൽ ക്യാമ്പ് ചെയ്ത കേഡറ്റുകൾ 17.2.2023 ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ആണ് ഇന്ത്യൻ പതാകയും വഹിച്ചു പരേഡ് നടത്തിയത്.

രാജ്യ അധിർത്തിയിൽ പരേഡ് നടത്താൻ സാധിച്ചത് ജീവിതത്തിലെ വലിയ നേട്ടമായി കേഡറ്റുകൾ മനസ്സിൽ സൂക്ഷിക്കുന്നു. അധ്യാപകരായ അബ്ദുല്ല ഒലിയോട്ട്, റീജ ടീച്ചർ,ശശിധരൻ കര്യാട്ട്, നൗഷാദ് കെ.കെ,അസ്ലം വി.കെ, ബുഷ്റ ടീച്ചർ, മുൻ എൻസിസി സർജൻ്റ് മാരായ ദിൽശാന സി, റെജിയ സി, കേഡറ്റുകളെ അനുഗമിച്ചു..

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185563/proud-perodu-ncc-cadets-held-parade-wagah-border)