---
title: "#Foodpoisoning | ഭക്ഷ്യവിഷബാധ ? ചേലക്കാട് തട്ടുകട അടച്ചു പൂട്ടാൻ ഉത്തരവ്"
english_title: "#Food #poisoning #Order #close #Chelakad #thattukada"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/185818/food-poisoning-order-close-chelakad-thattukada"
published_at: "2024-02-19T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d37d84b6ab2_food.jpg"
keywords: []
---

# #Foodpoisoning | ഭക്ഷ്യവിഷബാധ ? ചേലക്കാട് തട്ടുകട അടച്ചു പൂട്ടാൻ ഉത്തരവ്

> **Lead Summary:** **നാദാപുരം:[ **ഭക്ഷ്യവിഷബാധയെന്ന് സംശയം, ചേലക്കാട് തട്ടുകട അടച്ചു പൂട്ടാൻ ഉത്തരവ്. ചേലക്കാട് തട്ടുകടയിൽ നിന്നും ഇന്നലെ അൽഫമും പൊറോട്ടയും പാർസൽ വാങ്ങി കഴിച്ച ഗൃഹനാഥക്കും മകനും വയറുവേദന, ഛർദി, എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ എന്ന് സംശയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം പാർസൽ വാങ്ങിയ ചേലക്കാടുള്ള കെ.വി. എസ് തട്ടുകട ആരോഗ്യ വിഭാഗം അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

## Article Content

**നാദാപുരം:[ **ഭക്ഷ്യവിഷബാധയെന്ന് സംശയം, ചേലക്കാട് തട്ടുകട അടച്ചു പൂട്ടാൻ ഉത്തരവ്. ചേലക്കാട് തട്ടുകടയിൽ നിന്നും ഇന്നലെ അൽഫമും പൊറോട്ടയും പാർസൽ വാങ്ങി കഴിച്ച ഗൃഹനാഥക്കും മകനും വയറുവേദന, ഛർദി, എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ എന്ന് സംശയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം പാർസൽ വാങ്ങിയ ചേലക്കാടുള്ള കെ.വി. എസ് തട്ടുകട ആരോഗ്യ വിഭാഗം അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.

തട്ടുകടയിലെ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വളരെ വൃത്തിഹീനമായതായും തൊഴിലാളികൾക്ക് പകർച്ചവ്യാധികൾ ഇല്ല എന്നുള്ള ഹെൽത്ത് കാർഡ് ഇല്ലാതെയും ജല ഗുണനിലവാര പരിശോധന നടത്താത്ത വെള്ളം ഉപയോഗിച്ചും കാലപ്പഴക്കം ചെന്ന പാത്രങ്ങൾ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നതായും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ജെ.എച്ച്. ഐ ബാബു. കെ, പ്രസാദ്. സി. എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥാപനം പരിശോധിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/185818/food-poisoning-order-close-chelakad-thattukada)