---
title: "#Farewell | തൂണേരിയിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി"
english_title: "#Farewell #given #retiring #teachers #Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186040/farewell-given-retiring-teachers-thooneri"
published_at: "2024-02-20T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4bf9f37c78_farewell.jpg"
keywords: []
---

# #Farewell | തൂണേരിയിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **തൂണേരി : **ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. റജുല നെടുമ്പ്രത്ത്, രജില കിഴക്കുംകരമൽ, ഈ കെ രാജൻ എന്നിവർ ആശംസിച്ചു,

## Article Content

**തൂണേരി : **ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായി. ശശികുമാർ പുറമേരി മുഖ്യ പ്രഭാഷണം നടത്തി. റജുല നെടുമ്പ്രത്ത്, രജില കിഴക്കുംകരമൽ, ഈ കെ രാജൻ എന്നിവർ ആശംസിച്ചു,

തൂണേരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നസീർ മാസ്റ്റർ, കൃഷ്ണകുമാർ ടി കെ, കെ കെ ലീലാവതി ടീച്ചർ, ഇ പുഷ്പരാജൻ മാസ്റ്റർ, എം കെ മുകുന്ദൻ മാസ്റ്റർ, വികെ ഗിരിജ ടീച്ചർ, എം രാജലക്ഷ്മി ടീച്ചർ, കെ ശശിധരൻ മാസ്റ്റർ, സി എൻ പുഷ്പ ടീച്ചർ, കെ കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നീ അധ്യാപകരാണ് ഈ വർഷം വിരമിക്കുന്നത്.

വിരമിക്കുന്ന അധ്യാപകരെ കെ പി സുധീഷ് മാസ്റ്റർ, എം എ ലത്തീഫ് മാസ്റ്റർ,പ്രദീപ് കുമാർ മാസ്റ്റർ,മധുസൂദനൻ മാസ്റ്റർ, പി ബീന ടീച്ചർ, ഷീല ടീച്ചർ,എം കെ ഇസ്മായിൽ മാസ്റ്റർ,എന്നിവർ പരിചയപ്പെടുത്തി. ആർ എൻ ആനന്ദശീലൻ മാസ്റ്റർ സ്വാഗതവും, പ്രദീപ്കുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186040/farewell-given-retiring-teachers-thooneri)