---
title: "#inspection | നാദാപുരത്ത് ഭക്ഷണ ശാലകളിൽ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന; നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി"
english_title: "#Widespread #inspection #food #stalls #health #department #Nadapuram #Action #against #four #institutions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186058/widespread-inspection-food-stalls-health-department-nadapuram-action-against-four-institutions"
published_at: "2024-02-20T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d4cdab15c3d_food_1.jpg"
keywords: []
---

# #inspection | നാദാപുരത്ത് ഭക്ഷണ ശാലകളിൽ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന; നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി

> **Lead Summary:** **നാദാപുരം :[ **ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാദാപുരം കല്ലാച്ചി മേഖലകളിലെ ഭക്ഷണശാലകളിൽ വ്യാപക പരിശോധന നടത്തുകയും വൃത്തിഹീനമായതും ആരോഗ്യ നിയമങ്ങൾ ലംഘിച്ചതുമായ നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി. ഇന്ന് കാലത്ത് ആറുമണിക്ക് തുടങ്ങിയ പരിശോധന വൈകിട്ട് മൂന്ന് മണിയോളം നീണ്ടുനിന്നു.

## Article Content

**നാദാപുരം :[ **ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നാദാപുരം കല്ലാച്ചി മേഖലകളിലെ ഭക്ഷണശാലകളിൽ വ്യാപക പരിശോധന നടത്തുകയും വൃത്തിഹീനമായതും ആരോഗ്യ നിയമങ്ങൾ ലംഘിച്ചതുമായ നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി. ഇന്ന് കാലത്ത് ആറുമണിക്ക് തുടങ്ങിയ പരിശോധന വൈകിട്ട് മൂന്ന് മണിയോളം നീണ്ടുനിന്നു.

വൃത്തിഹീനമായും ആരോഗ്യ നിയമങ്ങൾ ലംഘിച്ചുകൊണ്ടും നടത്തിയ നാദാപുരത്തെ ഹോട്ടൽ കുറ്റിയിൽ, ഹോട്ടൽ ഫുഡ്പാർക്ക്, കല്ലാച്ചിയിലെ ടോപ്പ് സി കൂൾബാർ എന്നിവയ്ക്ക് നിയമലംഘനങ്ങൾ പരിഹരിക്കാൻ രണ്ട് ദിവസം സമയം നൽകി.വിംസ് റോഡിലുള്ള നേവി കോർണർ സ്ഥാപനത്തിന് പ്രവർത്തന വിലക്ക് ഏർപ്പെടുത്തി.

പരിശോധനയ്ക്ക് താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ. എച്ച്. ഐ മാരായ ബാബു കെ, പ്രസാദ്. സി, കുഞ്ഞിമുഹമ്മദ്. കെ, എം. എൽ. എസ്. പി മാരായ ജൂബിഷ. കെ. ആതിര. സി എന്നിവർ നേതൃത്വം നൽകി.

ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലും കർശന പരിശോധന നടത്തുമെന്നും പൊതുജനാരോഗ്യ നിയമ ലംഘനങ്ങൾ കണ്ടാൽ കേരള പബ്ലിക് ഹെൽത്ത് ആക്ട് 2023 പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ സന്തോഷ് കുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186058/widespread-inspection-food-stalls-health-department-nadapuram-action-against-four-institutions)