---
title: "#roadwork | പൊട്ടൻ മീത്തൽ ചെറുട്ടന്റവിട റോഡ് പ്രവൃത്തി തുടങ്ങി"
english_title: "#PottanMeethal #Cherutantavita #roadwork #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186304/pottanmeethal-cherutantavita-roadwork-started-new"
published_at: "2024-02-21T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6158b177c0_road.jpg"
keywords: []
---

# #roadwork | പൊട്ടൻ മീത്തൽ ചെറുട്ടന്റവിട റോഡ് പ്രവൃത്തി തുടങ്ങി

> **Lead Summary:** **നാദാപുരം :[ **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപാ ചെലവിൽ ടാറിംഗ് നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ പൊട്ടൻ മീത്തൽ ചെറുട്ടന്റവിട റോഡിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

## Article Content

**നാദാപുരം :[ **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപാ ചെലവിൽ ടാറിംഗ് നടത്തുന്ന നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ പൊട്ടൻ മീത്തൽ ചെറുട്ടന്റവിട റോഡിന്റെ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , മഠത്തിൽ അബ്ദുല്ല , പി പി ശൈജിത്ത് , ടി വി മുഹമ്മദ് , അയ്യൂബ് ചെറൂട്ടന്റവിട , രവി പാലോളി , സി വി ഷംസു , എ കെ മജീദ് എന്നിവർ സംസാരിച്ചു . പടം : നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ പൊട്ടൻ മീത്തൽ ചെറുട്ടന്റവിട റോഡ് പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186304/pottanmeethal-cherutantavita-roadwork-started-new)