---
title: "#CHCenter | നാദാപുരത്ത് ഡിസ്ക്കൗണ്ട് വിലയിൽ മരുന്നുകൾ ലഭ്യമാകും; സി എച്ച് സെന്റർ ഫാർമസി ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച്ച "
english_title: "#Medicines #available #discounted #prices #Nadapuram #Inauguration #CHCenter #Pharmacy #MedicalCamp #Sunday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/186800/medicines-available-discounted-prices-nadapuram-inauguration-chcenter-pharmacy-medicalcamp-sunday"
published_at: "2024-02-23T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d88a187e198_ch.jpg"
keywords: []
---

# #CHCenter | നാദാപുരത്ത് ഡിസ്ക്കൗണ്ട് വിലയിൽ മരുന്നുകൾ ലഭ്യമാകും; സി എച്ച് സെന്റർ ഫാർമസി ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച്ച 

> **Lead Summary:** **നാദാപുരം: [ **ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃക തീർത്ത കോഴിക്കോട് സി എച്ച് സെന്ററിന് കീഴിൽ ആരംഭിക്കുന്ന ഫാർമസിയുടെ ഉദ്ഘാടനവും സൗജന്യ അർബുദ- വൃക്ക രോഗ നിർണയ ക്യാമ്പും 25 ന് നാദാപുരത്ത് (ഞായർ) നടക്കും.

## Article Content

**നാദാപുരം: [ **ജീവ കാരുണ്യ പ്രവർത്തന രംഗത്ത് വേറിട്ട മാതൃക തീർത്ത കോഴിക്കോട് സി എച്ച് സെന്ററിന് കീഴിൽ ആരംഭിക്കുന്ന ഫാർമസിയുടെ ഉദ്ഘാടനവും സൗജന്യ അർബുദ- വൃക്ക രോഗ നിർണയ ക്യാമ്പും 25 ന് നാദാപുരത്ത് (ഞായർ) നടക്കും.

പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് നാദാപുരം ജയ്ഹിന്ദ് മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കിൽ ക്യാമ്പ് ആരംഭിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

നാദാപുരം താലൂക്ക് ആശുപത്രി പരിസരത്ത് ആരംഭിക്കുന്ന ഫാർമസിയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ചെക്കിയാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി, നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മരിയാട്ട്, മുസ്ലിം ലീഗ് നേതാക്കളായ സി കെ സുബൈർ, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, കെ കെ നവാസ്, എൻ കെ മൂസ, ഹമീദ് വലിയാണ്ടി, പി ഷാഹിന, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് തുടങ്ങിയവർ സംബന്ധിക്കും.

ഫാർമസിയിൽ മരുന്നുകൾ 15% മുതൽ 40 % വരെ ഡിസ്കൗണ്ടിൽ ലഭ്യമാകും. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ സി എച്ച് സെന്ററിന് കീഴിൽ പുരുഷ വനിത വളണ്ടിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.

വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ബംഗ്ലത്ത്, കൺവീനർ അഹമ്മദ് കുറുവയിൽ, ട്രഷറർ കടോളി അബൂബക്കർ ഹാജി, പ്രചരണ വിഭാഗം ചെയർമാൻ എം കെ അഷ്‌റഫ്‌, കൺവീനർ നംഷീർ പുത്തൻ പുരയിൽ, മുഹമ്മദ് പുറമേരി, അബൂബക്കർ ആര്യപറ്റ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/186800/medicines-available-discounted-prices-nadapuram-inauguration-chcenter-pharmacy-medicalcamp-sunday)