പാറക്കടവ് : (nadapuramnews.com) ഇസ്ലാമിക്ക് എഡ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ സ്കോളർഷിപ്പ് പരീക്ഷയിൽ അർഹത നേടിയ വിദ്യാർത്ഥികളെ എസ് ജെ എം പാറക്കടവ് റെയ്ഞ്ച് അനുമോദിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീർ സഖാഫി ഓർക്കാട്ടേരി അനുമോദന പ്രഭാഷണം നടത്തി .
കല്ലുകൊത്തി അബൂബക്കർ ഹാജി ഉപഹാര വിതരണം നടത്തി. റെയിഞ്ച് പ്രസിഡൻറ് അബ്ദുൽ ഗഫൂർ സഖാഫി അധ്യക്ഷത വഹിച്ചു . ഇർശാദ് സഖാഫി സ്വാഗതവും യൂനുസ് അഹ്സനി നന്ദിയും പറഞ്ഞു.
#Organized #Smart #Scholarship #MeritDay