---
title: "#election | ലോകസഭ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കുക - കെ .സി ഇ യു"
english_title: "#Ensure #victory #leftist #candidates #LokSabha #elections #K.C.E.U"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187055/ensure-victory-leftist-candidates-loksabha-elections-kceu"
published_at: "2024-02-24T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9f254ae973_k_c_e_u.jpg"
keywords: []
---

# #election | ലോകസഭ തെരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കുക - കെ .സി ഇ യു

> **Lead Summary:** **നാദാപുരം: [**[ ]കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോഡി സർക്കാറിനെ താഴെയിറക്കാൻ സഹകരണ ജീവനക്കാർ രംഗത്തിറങ്ങണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: [**[ ]കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോഡി സർക്കാറിനെ താഴെയിറക്കാൻ സഹകരണ ജീവനക്കാർ രംഗത്തിറങ്ങണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ നാദാപുരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

സംസ്ഥാന വിഷയമായിരുന്ന സഹകരണത്തെ കേന്ദ്രത്തിൽ പ്രത്യേക വകുപ്പ് രൂപീകരിക്കുകയും അതിൻ്റെ ചുമതല അമിത് ഷാക്ക് നൽകുകയും ചെയ്തതിലൂടെ കേരളത്തിലെ സഹ കരണ മേഖലയെ കൈപ്പിടിയിലാക്കുകയാണ് ലക്ഷ്യം.

തെരഞ്ഞെടുപ്പിലുടെ ഇതിന് മറുപടി കൊടുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.കല്ലാച്ചിയിൽ നടന്ന കൺവെൻഷൻ കെ.സി ഇ യു ജില്ലാ സെക്രട്ടറി എം.കെ ശശി ഉദ്ഘാടനം ചെയ്തു. എ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.ടി.കെ വിനോദൻ, വി രാജീവ് എന്നിവർ സംസാരിച്ചു.ടി.പി രഞ്ജിത്ത് സ്വാഗതവും മനോജ് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187055/ensure-victory-leftist-candidates-loksabha-elections-kceu)