---
title: "#congratulate | നാടിന്റെ ആദരവ്; ജെ.ആർ.എഫ് ജേതാവിനെ അനുമോദിച്ചു"
english_title: "#respect #country #JRF #congratulated #winner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187068/respect-country-jrf-congratulated-winner"
published_at: "2024-02-24T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d9fc552a45d_congratulation.jpg"
keywords: []
---

# #congratulate | നാടിന്റെ ആദരവ്; ജെ.ആർ.എഫ് ജേതാവിനെ അനുമോദിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരം ഗ്രാമപഞ്ചായത്തിലെ ജെ.ആർ.എഫ് ജേതാവിനെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിലെ ഇടവത്ത് അർഷാദിനെയാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം:[ **നാദാപുരം ഗ്രാമപഞ്ചായത്തിലെ ജെ.ആർ.എഫ് ജേതാവിനെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിലെ ഇടവത്ത് അർഷാദിനെയാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരിക്കുന്നത്.

ഗണിതശാസ്ത്രം ഐച്ഛിക വിഷയമായി പഠിച്ച അർഷാദ് നെറ്റിനോടൊപ്പം ജെ.ആർ.എഫും നേടിയാണ് നാടിന് അഭിമാനമായി മാറിയിരിക്കുന്നത്. വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സനുമായ ജനീദ ഫിർദൗസ് ഉപഹാരം നൽകി.

വികസന സമിതി കൺവീനർ കരീം കണ്ണോത്ത്,വി പി ഫൈസൽ,നംഷിർ, മുഹമ്മദ്‌ പി പി,റഹീം കൊറോത്ത്,അബ്ദുല്ല മാസ്റ്റർ കണ്ടോത്ത്,ഹാഷിം താളം കുന്നത്ത്, സുബൈർ വലിയാണ്ടി, മമ്മൂട്ടി എടവത്ത്,ഷാഹിദ് എടവത്ത്,കുഞ്ഞമ്മദ്, കുഞ്ഞാലി എടവത്ത്, മൂസകുട്ടി എടവത്ത് ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187068/respect-country-jrf-congratulated-winner)