---
title: "#camp  | വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിപോഷണ ക്യാമ്പ് നടത്തി"
english_title: "#Conducted #health #promotion #camp #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187094/conducted-health-promotion-camp-students"
published_at: "2024-02-24T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65da182d98cd7_food_camp.jpg"
keywords: []
---

# #camp  | വിദ്യാർത്ഥികൾക്ക് ആരോഗ്യ പരിപോഷണ ക്യാമ്പ് നടത്തി

> **Lead Summary:** **പുറമേരി:[ **[ ]മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യ പരിപോഷണ ക്യാമ്പ് നടത്തി. ആർബിഎസ്കെ, പോഷകാഹാര കുറവ്, ആരോഗ്യ പരിപാലനം, കാഴ്ച കുറവ്, തൂക്കം, നീളം,തൊലിയിൽ കാണപ്പെടുന്ന പാട്ടുകൾ,പഠനവൈകല്യം, രക്തക്കുറവ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.

## Article Content

**പുറമേരി:[ **[ ]മുതുവടത്തൂർ മാപ്പിള യുപി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യ പരിപോഷണ ക്യാമ്പ് നടത്തി. ആർബിഎസ്കെ, പോഷകാഹാര കുറവ്, ആരോഗ്യ പരിപാലനം, കാഴ്ച കുറവ്, തൂക്കം, നീളം,തൊലിയിൽ കാണപ്പെടുന്ന പാട്ടുകൾ,പഠനവൈകല്യം, രക്തക്കുറവ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.

പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നേഴ്സ് വിജിഷ ജോസ്, നരിപ്പറ്റ കുടുംബാരോ ഗ്യ കേന്ദ്രത്തിലെ നേഴ്സ്ആര്യ പ്രിയ, കുണ്ടുതോട്കുടുംബാരോഗ്യകേന്ദ്രത്തിലെ നേഴ്സ് മെറിൻ ജിയോന സജി, നാദാപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹുസൈജ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

അഞ്ച്, ആറ് , ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികളെയാണ് ക്യാമ്പിൽ പരിശോധിച്ചത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകികൊണ്ടാണ് ആരോഗ്യ പരിപോഷണ ക്യാമ്പ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187094/conducted-health-promotion-camp-students)