---
title: " #medicalcamp |  അർബുദ വൃക്കരോഗ നിർണ്ണയം; നാദാപുരത്ത് സൗജന്യ സി എച്ച് സെന്റർ മെഡിക്കൽ ക്യാമ്പ് തുടങ്ങി"
english_title: "#Diagnosing #cancerous #kidney #disease #Free #CH Center #medicalcamp #started #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187200/diagnosing-cancerous-kidney-disease-free-ch-center-medicalcamp-started-nadapuram"
published_at: "2024-02-25T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65daef5c2d501_camp_1.jpg"
keywords: []
---

#  #medicalcamp |  അർബുദ വൃക്കരോഗ നിർണ്ണയം; നാദാപുരത്ത് സൗജന്യ സി എച്ച് സെന്റർ മെഡിക്കൽ ക്യാമ്പ് തുടങ്ങി

> **Lead Summary:** **നാദാപുരം :[ **സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അർബുദ വൃക്കരോഗ നിർണ്ണയ ക്യാമ്പ് തുടങ്ങി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർ മാൻ മുഹമ്മദ് ബംഗളത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു.

## Article Content

**നാദാപുരം :[ **സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ അർബുദ വൃക്കരോഗ നിർണ്ണയ ക്യാമ്പ് തുടങ്ങി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർ മാൻ മുഹമ്മദ് ബംഗളത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുറുവയിൽ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ, തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് സുധാ സത്യൻ, കെ കെ നവാസ്, എൻ കെ മൂസ, ഹമീദ് വലിയാണ്ടി, സി എച്ച് മോഹനൻ, എം പി സൂപ്പി, നിസാർ എടത്തിൽ,

ഇ ഹാരിസ്, സി എച്ച് ഹമീദ്, ടി ടി കെ ഖാദർ ഹാജി, റിയാസ് ലൂളി, പി ഷാഹിന, ടി കെ സുബൈദ, കോറോത്ത് അഹമ്മദ് ഹാജി, ഡോ. രവീന്ദ്രൻ, തറുവൈ ഹാജി, അബ്ദു റഹ്മാൻ, നസീർ വളയം, സി കെ നാസർ, അബ്ബാസ് കണെക്കൽ, എം കെ അഷ്‌റഫ്‌, നംഷീർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. നാദാപുരം സി എച്ച് സെന്റർ പ്രസിഡന്റ്‌ കടോളി അബൂബക്കർ ഹാജി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187200/diagnosing-cancerous-kidney-disease-free-ch-center-medicalcamp-started-nadapuram)