---
title: "#inspection | വിലങ്ങാട് - വയനാട് ബദൽ റോഡ് ; വകുപ്പ് തല പരിശോധന നടത്തി ഡി പി ആർ തയ്യാറാക്കാൻ അപേക്ഷ നൽകും"
english_title: "#Vilangad #Wayanad #Alternative #Road #Departmental #level #inspection #done #application #made #preparation #DPR"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187288/vilangad-wayanad-alternative-road-departmental-level-inspection-done-application-made-preparation-dpr"
published_at: "2024-02-25T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db4d4d6bdde_inspection_1.jpg"
keywords: []
---

# #inspection | വിലങ്ങാട് - വയനാട് ബദൽ റോഡ് ; വകുപ്പ് തല പരിശോധന നടത്തി ഡി പി ആർ തയ്യാറാക്കാൻ അപേക്ഷ നൽകും

> **Lead Summary:** **നാദാപുരം : [ **വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി ബദൽ റോഡുമായി ബന്ധപ്പെട്ട് ഡി പി ആർ തയ്യാറാക്കാൻ വാണിമേൽ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി . നാദാപുരം എം.എൽ.എ ഇ കെ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ സ്വാഗതം പറഞ്ഞു.

## Article Content

**നാദാപുരം : [ **വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി ബദൽ റോഡുമായി ബന്ധപ്പെട്ട് ഡി പി ആർ തയ്യാറാക്കാൻ വാണിമേൽ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി . നാദാപുരം എം.എൽ.എ ഇ കെ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ടീച്ചർ സ്വാഗതം പറഞ്ഞു.

തൂണേരി ബ്ലോക്ക് പ്രസിഡണ്ട് കെ.പി.വനജ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി, തുടങ്ങിയ ജനപ്രതിനിധികളും, സി.പി.എം നേതാവ് കെ കെ സുരേഷ്, മുസ്ലിം ലീഗ് നേതാവ് എൻ.കെ.മൂസ മാസ്റ്റർ, ബിജെപി നേതാവ് കെ.കെ രഞ്ജിത്ത്,കോൺഗ്രസ് നേതാവ് മോഹനൻ പാറക്കടവ്, എൻ.സി.പി നേതാവ് ജോണി മുല്ലക്കുന്നേൽ, സി.പി.ഐ.നേതാവ് ജലീൽ ചാലക്കണ്ടി തുടങ്ങിയവരും, സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളുമുൾപെടെ നാൽപതോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.

നിലവിൽ നടന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് എം എൽ എ വിശദീകരിച്ചു. ചർച്ചകൾക്ക് ശേഷം തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനങ്ങളെടുത്തു. വയനാട്- നാദാപുരം എം എൽ എ മാരുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരാനും സംയുക്തമായി തിരുമാനങ്ങളെടുക്കാനും തീരുമാനിച്ചു.

വിലങ്ങാട് - വയനാട് പാത യാഥാർത്യമായാൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലുണ്ടാകുന്ന വികസന സാധ്യതകളെ സംബന്ധിച്ച് ഏജൻസിയെ ഉപയോഗപ്പെടുത്തി പഠനം നടത്താനും ഡാറ്റ തയ്യാറാക്കാനും തീരുമാനിച്ചു. ഡാറ്റ കളക്ഷനും, മറ്റ് ചെലവുകളും നിർവ്വഹിക്കുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ വാണിമേൽ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ സപ്പോർട്ടിംഗ് കമ്മിറ്റിയെയുoചുമതലപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187288/vilangad-wayanad-alternative-road-departmental-level-inspection-done-application-made-preparation-dpr)