---
title: " #Mullapally | യാത്രയയപ്പ്; സർവീസിൽ നിന്ന് വിരമിച്ചാലും ചരിത്രപരമായ ഉത്തരവാദിത്വം മറക്കരുത്: മുല്ലപ്പള്ളി"
english_title: "#Farewell #after #retiring #service #don't #forget #historical #responsibility #Mullapally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187296/farewell-after-retiring-service-dont-forget-historical-responsibility-mullapally"
published_at: "2024-02-25T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65db518e89487_mullappalli.jpg"
keywords: []
---

#  #Mullapally | യാത്രയയപ്പ്; സർവീസിൽ നിന്ന് വിരമിച്ചാലും ചരിത്രപരമായ ഉത്തരവാദിത്വം മറക്കരുത്: മുല്ലപ്പള്ളി

> **Lead Summary:** **നാദാപുരം : [**അധ്യാപകർ ഉൾപ്പെടെയുള്ളവർ സർവീസിൽ നിന്ന് വിരമിച്ചാലും ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റണമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഒരു തലമുറയെ സുശക്തമായി വളർത്തി എടുത്ത അധ്യാപകർ പൊതു പ്രവർത്തനത്തിലൂടെ തുടർന്നും ചുമതല നിറവേറ്റണം.

## Article Content

**നാദാപുരം : [**അധ്യാപകർ ഉൾപ്പെടെയുള്ളവർ സർവീസിൽ നിന്ന് വിരമിച്ചാലും ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റണമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഒരു തലമുറയെ സുശക്തമായി വളർത്തി എടുത്ത അധ്യാപകർ പൊതു പ്രവർത്തനത്തിലൂടെ തുടർന്നും ചുമതല നിറവേറ്റണം.

നരിപ്പറ്റ ആർ എൻ. എം എച്ച് എന്ന് അധ്യാപകരായ കെ. സജീവൻ, എം.പി മോഹനൻ, കെ.പി എസ്.ടി.എ സംസ്ഥാന സമിതി അംഗം കെ സജീവൻ വടകര എന്നിവർക്ക് കെ. പി എസ്. ടി. എ നരിപ്പറ്റ ബ്രാഞ്ച് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ അനൂപ് കാരപ്പറ്റ അധ്യക്ഷത വഹിച്ചു. വി.എം ചന്ദ്രൻ, ടി പി വിശ്വനാഥൻ എം. ലിജിയ സി.കെ നാണു, പി. എം. ഷിജിത്ത്, എ.കെ ശ്രീജിത്ത്,ടി സുധീർ, കെ. സുധീഷ്, അഷറഫ് വാരി പൊയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187296/farewell-after-retiring-service-dont-forget-historical-responsibility-mullapally)