---
title: "#NCP | സഹകരണ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധിക്കുക; എൻ സി പി"
english_title: "protest against the central position which undermines cooperative federalism; NCP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187495/protest-against-the-central-position-which-undermines-cooperative-federalism-ncp"
published_at: "2024-02-26T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc4ed8bbf5b_ncp.jpg"
keywords: []
---

# #NCP | സഹകരണ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധിക്കുക; എൻ സി പി

> **Lead Summary:** **നാദാപുരം : [**സഹകരണ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കേരളത്തിന് കേന്ദ്രം നൽകേണ്ട കേന്ദ്ര പദ്ധതിയുടെ വിഹിതം അനുവദിക്കാതെയും കേരളത്തിന് ന്യായമായി എടുക്കാവുന്ന കടം നിഷേധിച്ചു കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള ബി.ജെ.പി. ഗവൺമെൻ്റിൻ്റെ നിലപാടുകൾ ക്കെതിരെയും ഈ പ്രശ്നത്തിൽ മൗനം പാലിക്കുന്ന കോൺഗ്രസ്സു നിലപാടിനെതിരെയും പ്രതിഷേധിക്കണമെന്ന് എൻ സി പി സംസ്ഥാന സിക്രട്ടറി ഒ. രാജൻ മാസ്റ്റർ പറഞ്ഞു.

## Article Content

**നാദാപുരം : [**സഹകരണ ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കേരളത്തിന് കേന്ദ്രം നൽകേണ്ട കേന്ദ്ര പദ്ധതിയുടെ വിഹിതം അനുവദിക്കാതെയും കേരളത്തിന് ന്യായമായി എടുക്കാവുന്ന കടം നിഷേധിച്ചു കേരളത്തെ ശ്വാസംമുട്ടിക്കാനുള്ള ബി.ജെ.പി. ഗവൺമെൻ്റിൻ്റെ നിലപാടുകൾ ക്കെതിരെയും ഈ പ്രശ്നത്തിൽ മൗനം പാലിക്കുന്ന കോൺഗ്രസ്സു നിലപാടിനെതിരെയും പ്രതിഷേധിക്കണമെന്ന് എൻ സി പി സംസ്ഥാന സിക്രട്ടറി ഒ. രാജൻ മാസ്റ്റർ പറഞ്ഞു.

എൻ സി പി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ജോണി മുല്ലേക്കുന്നേലിൻ്റെ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിമാരായ . കരിമ്പിൽ ദിവാകരൻ, പ്രേംരാജ് കായക്കൊടി, ഇ.ബാലൻ, കെ.പി.സുധീഷ്,സനൽ കൃഷ്ണ, പി.വി.ടി. രാമചന്ദ്രൻ മാസ്റ്റർ, കെ.പി.സജീഷ് എന്നിവർ സംസാരിച്ചു. ഒപ്പം ജോണി മുല്ലേക്കുന്നേൽ ചെയർമാനായും, കെ.യം. മോഹൻ ദാസ് മാസ്റ്റർ കൺവീനറായും ടി. രാമചന്ദ്രൻ മാസ്റ്റർ ഖജാൻജിയായും കമ്മിറ്റി രൂപീകരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187495/protest-against-the-central-position-which-undermines-cooperative-federalism-ncp)