---
title: "#Inauguration | നാദാപുരം ഗവ : യു പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം"
english_title: "#Nadapuram #Govt # UP School #Inauguration #new #building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187580/nadapuram-govt-up-school-inauguration-new-building"
published_at: "2024-02-26T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dc9d8b2a29d_INAGURATION.jpg"
keywords: []
---

# #Inauguration | നാദാപുരം ഗവ : യു പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം

> **Lead Summary:** **നാദാപുരം: [** സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.2 കോടി രൂപാ ചെലവിൽ നാദാപുരം ഗവ : യു പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു .

## Article Content

**നാദാപുരം: [** സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.2 കോടി രൂപാ ചെലവിൽ നാദാപുരം ഗവ : യു പി സ്‌കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിച്ചു .

ലാബുകൾ , ഓഡിറ്റോറിയം , ഡൈനിങ് ഹാൾ , പത്തോളം ക്ലാസ്സ് റൂമുകൾ എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. പുതിയ കെട്ടിടത്തിന്റെ ശിലാഫലകം ഇ കെ വിജയൻ എം എൽ എ അനാച്ഛാദനം ചെയ്തു .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു . സ്‌കൂൾ പി ടി എ പ്രസിഡന്റ് സി കെ നാസർ സ്വാഗതം പറഞ്ഞു . പ്രധാനാധ്യാപകൻ കെ കെ രമേശൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു .

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ , ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ ,ബ്ലോക്ക് മെമ്പർ എ സജീവൻ , വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ , മുഹമ്മദ് ബംഗ്ലത്ത് , സി എച്ച് മോഹനൻ , വി വി റിനീഷ് , സി എച്ച് ദിനേശൻ , കെ ടി കെ ചന്ദ്രൻ , കരിമ്പിൽ ദിവാകരൻ , കെ ജി ലത്തീഫ് , കോടോത്ത് അന്ത്രു , കരിമ്പിൽ വസന്ത ,,വി കെ സലീം ,കരേത്ത് ഹമീദ് ഹാജി , ബി പി സി വി പി സജീവൻ , സ്റ്റാഫ് സെക്രട്ടറി സി സാജിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187580/nadapuram-govt-up-school-inauguration-new-building)