---
title: "#Anniversary | ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ അഞ്ചാം വാർഷികം 29 ന്"
english_title: "#ShihabThangal #Dialysis #Center #5th #Anniversary #29th "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/187833/shihab-thangal-dialysis-center-5th-anniversary-on-29"
published_at: "2024-02-27T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dde9d4b35da_varshikam_1.jpg"
keywords: []
---

# #Anniversary | ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ അഞ്ചാം വാർഷികം 29 ന്

> **Lead Summary:** **നാദാപുരം: [**[ ]നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പാറക്കടവിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ അഞ്ചാം വാർഷികം വ്യാഴം29 ന് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.

## Article Content

**നാദാപുരം: [**[ ]നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് കീഴിൽ പാറക്കടവിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ അഞ്ചാം വാർഷികം വ്യാഴം29 ന് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3 മണിക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും.

കെ മുരളീധരൻ എം പി മുഖ്യ അതിഥിയായി പങ്കെടുക്കും. മുസ്‌ലിം ലീഗ് നേതാക്കളും സാമൂഹ്യ- ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. കഴിഞ്ഞ വർഷം റമദാൻ ഫണ്ട് സമാഹരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്ത്- ശാഖാ കമ്മിറ്റികളെ ചടങ്ങിൽ ആരിക്കും. നിലവിൽ 108 പേർക്കാണ് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്.

ശാഖാ- പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ ശുപാർശ ചെയ്യുന്ന തികച്ചും അർഹരായ വൃക്ക രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ വർഷവും റമദാനിൽ നടക്കുന്ന ഫണ്ട് സമാഹരണ യജ്ഞത്തിലൂടെയാണ് സെന്ററിന്റെ പ്രവർത്തനത്തിന് പണം കണ്ടെത്തുന്നത്.

ഈ വർഷവും റമദാൻ കളക്ഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം പി അബ്ദുള്ള ഹാജി, ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറർ അഹമ്മദ് പുന്നക്കൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ, മാനേജർ എൻ കെ അജ്നാസ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/187833/shihab-thangal-dialysis-center-5th-anniversary-on-29)